വിജയം തുടർന്ന് ചെൽസി, ബേൺലിയും വീണു

Chelsea Team James Burnley Havertz
Photo : Twitter/@ChelseaFC

പ്രീമിയർ ലീഗിൽ ഫോം കണ്ടെത്താൻ പാടുപെടുന്ന ബേൺലിക്കെതിരെ ചെൽസിക്ക് അനായാസ ജയം. ഇന്ന് നടന്ന മത്സരത്തിൽ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് ചെൽസി ബേൺലിയെ പരാജയപ്പെടുത്തിയത്. പ്രീമിയർ ലീഗ് സീസണിന്റെ തുടക്കത്തിൽ ഏറെ പഴികേട്ട ചെൽസി പ്രതിരോധ നിര തുടർച്ചയായ നാലാം മത്സരത്തിലും ഗോൾ വഴങ്ങാതിരുന്നപ്പോൾ ചെൽസി ആധികാരിക ജയം ഉറപ്പിക്കുകയായിരുന്നു.

മത്സരത്തിന്റെ ആദ്യ പകുതിയിൽ മുഴുവൻ ചെൽസി അധിപത്യമായിരുന്നെങ്കിലും ചെൽസിക്ക് ഒരു ഗോൾ മാത്രമാണ് നേടാനായത്. ആദ്യ പകുതിയിൽ ഹക്കിം സിയെചിന്റെ ആദ്യ പ്രീമിയർ ലീഗ് ഗോളിലൂടെയാണ് ചെൽസി മുൻപിലെത്തിയത്. തുടർന്ന് രണ്ടാം പകുതിയിൽ ബേൺലി ഉണർന്നു കളിച്ചെങ്കിലും പ്രതിരോധ താരം സൂമയുടെ ഹെഡർ ഗോളിൽ ചെൽസി രണ്ടാമത്തെ ഗോളും നേടുകയായിരുന്നു. അതികം താമസിയാതെ വെർണറിന്റെ ഗോളിൽ ചെൽസി മൂന്നാമത്തെ ഗോളും നേടി. ബേൺലി വരുത്തിയ പിഴവ് മുതലെടുത്ത് സിയെചിന്റെ പാസിൽ നിന്നാണ് വെർണർ മൂന്നാമത്തെ ഗോൾ നേടിയത്.

Previous articleബാറ്റിംഗ് ദുഷ്കരം, 120 റണ്‍സില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ഒതുക്കി സണ്‍റൈസേഴ്സ് ഹൈദ്രാബാദ്
Next articleവിജയവഴിയിൽ തിരിച്ചെത്തി അറ്റലാന്റ