ബാത്ശുവായിക്ക് ഇരട്ട ഗോൾ, ആഴ്സണലിനെ തകർത്ത് ചെൽസി

ചൈനയിൽ നടന്ന ലണ്ടൻ ഡർബിയിൽ ആഴ്സണലിനെ എതിരില്ലാത്ത 3 ഗോളുകൾക്ക് തകർത്ത് ചെൽസി തങ്ങളുടെ പ്രീ സീസൺ തുടങ്ങി. ബീജിംഗിലെ ബേർഡ്സ് നെസ്റ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സ്ട്രൈക്കർ മിച്ചി ബാത്ശുവായി രണ്ടു ഗോളുകൾ നേടിയപ്പോൾ ആദ്യ ഗോൾ വില്ലിയന്റെ ബൂട്ടിൽ നിന്നായിരുന്നു.

ആദ്യ പകുതിയിൽ ശക്തമായ ടീമിനെ ഇറക്കിയ ചെൽസി രണ്ടാം പകുതിയിൽ യുവ താരങ്ങൾക്ക് അവസരം നൽകി. കഴിഞ്ഞ സീസണിൽ അവസാന മത്സരങ്ങളിൽ തിളങ്ങി മികവ് തെളിയിച്ച ബാത്ശുവായി വരും സീസണിൽ തന്നെ കൊണ്ടേക്ക് അവഗണിക്കാനാവില്ല എന്ന സന്ദേശം നൽകുന്ന പ്രകടനമാണ് നടത്തിയത്. വില്ലിയന്റെ ആദ്യ ഗോളിൽ മുന്നിലെത്തിയ ചെൽസി ആദ്യ പകുതിക്ക് മുൻപേ ബാത്ശുവായിയിലൂടെ ലീഡ് രണ്ടാക്കി. രണ്ടാം പകുതിയിലും പുതിയ സൈനിംഗ് ലകസറ്റേയും ജിറൂദും വെൽബേക്കും അടക്കമുള്ളവർ ശ്രമിച്ചിട്ടും ചെൽസി പ്രതിരോധത്ത മറി കടക്കാനായില്ല. രണ്ടാം പകുതിയിൽ മികച്ചൊരു ഫിനിഷിലൂടെ ബാത്ശുവായി നീലപടയുടെ ലീഡ് 3 ആയി ഉയർത്തിയതോടെ ആഴ്സണലിന്റെ തിരിച്ചു വരവ് സ്വപ്നങ്ങളും പൊളിഞ്ഞു.

 

നേരത്തെ മത്സരത്തിനിടക് ആഴ്സണലിന്റെ ഗോളി ഓസ്പിനയുമായി കൂട്ടി ഇടിച്ചു പെഡ്രോക്ക് പരിക്കേറ്റത് ചെൽസിക്ക് ആശങ്കയാവും. പെഡ്രോ കാര്യമായ പരിക്കില്ലെങ്കിൽ ടീമിനൊപ്പം നാളെ സിംഗപ്പൂരിലേക്ക് എത്തുമെന്ന് ചെൽസി പരിശീലകൻ അന്റോണിയോ കോണ്ടേ അറിയിച്ചിട്ടുണ്ട്.

അത്രയൊന്നും പ്രാധാന്യമില്ലാത്ത മത്സരം ആയിരുന്നെങ്കിലും ആഴ്സണലിനെ കീഴടക്കാനായത് ചെൽസിക്ക് ആത്മാവിശ്വാസമേകും. അതേ സമയം സീസണിൽ പ്രതിരോധം ശക്തി പെടുത്താനുള്ള മുന്നറിയിപ്പാകും ഈ മത്സരം ആർസെൻ വെങ്ങറിന് നൽകുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleബയേൺ മ്യൂണിക്കിനെ നിലം തൊടീക്കാതെ എ സി മിലാന് വിജയം
Next articleബ്ലാസ്റ്റേഴ്സ് കാത്തിരിക്കണം ആദ്യ അവസരത്തിനായി