Site icon Fanport

ചെൽസിയുടെ പുതിയ തേർഡ് കിറ്റ് എത്തി

പ്രീമിയർ ലീഗ് ക്ലബായ ചെൽസി തകർപ്പൻ മൂന്നാം ജേഴ്സി അവതരിപ്പിച്ചു. കറുപ്പ് നിറത്തിലുള്ള തേർഡ് ജേഴ്സി ആണ് ചെൽസി ഡിസൈൻ ചെയ്തിരിക്കുന്നത്. പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡ് ആയ നൈക് ആണ് ചെൽസിയുടെ കിറ്റ് ഒരുക്കിയിരിന്നത്‌. നേരത്തെ വെള്ള നിറത്തിലുള്ള എവേ കിറ്റും ചെൽസി ഒരുക്കിയിരുന്നു. 90കളെ ഓർമ്മിപ്പിക്കുന്ന ഡിസൈൻ ഈ പുതിയ ജേഴ്സിക്കായി ഉപയോഗിച്ചിരിക്കുന്നത്. ഈ പുതിയ കിറ്റ് ഇപ്പോൾ ഓൺലൈൻ സ്റ്റോറുകളിൽ ലഭ്യമാണ്. ലമ്പാർഡിന്റെ കീഴിൽ പുതിയ സീസണിൽ താളം കണ്ടെത്താൻ വിഷമിക്കുകയാണ് ഇപ്പോൾ ചെൽസി.

Exit mobile version