റീസ് ജെയിംസ് ചെൽസിയിൽ 2028വരെ

ചെൽസിയുടെ യുവ ഫുൾബാക്ക് റീസ് ജെയിംസ് ക്ലബിൽ കരാർ പുതുക്കി. 2028വരെയുള്ള കരാർ ആണ് താരം ഒപ്പുവെച്ചത്. രണ്ട് സീസൺ മുമ്പ് മാത്രമാണ് റീസ് ജെയിംസ് ചെൽസി സ്ക്വാഡിന്റെ ഭാഗമായി തുടങ്ങിയത്. ഇപ്പോൾ ചെൽസി ടീമിലെ ഏറ്റവും പ്രധാന താരങ്ങളിൽ ഒരാളാണ് റീസ്ജ് ജെയിംസ്. 22കാരനായ താരം ആറാം വയസ്സ് മുതൽ ചെൽസിക്ക് ഒപ്പം ഉണ്ട്.

ചെൽസിക്ക് ആയി 128 മത്സരങ്ങൾ ഇതിനകം തന്നെ റീസ് ജെയിംസ് കളിച്ചിട്ടുണ്ട്. 2018-19 സീസണിൽ റീസ് ജെയിംസ് വിഗനിൽ ലോണിലും കളിച്ചിരുന്നു. ഇംഗ്ലണ്ട് ദേശീയ ടീമിലെയും സ്ഥിര സാന്നിദ്ധ്യമാണ് ഇപ്പോൾ റീസ് ജെയിംസ്.

റീസ് ജെയിംസിനു പിന്നാലെ മേസൺ മൗണ്ടും ചെൽസിയിൽ 2028വരെയുള്ള കരാർ ഒപ്പുവെക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.