Site icon Fanport

അടുത്ത സീസണിലും ചെൽസിയിൽ തന്നെ തുടരും- ലോഫ്റ്റസ് ചീക്ക്

അടുത്ത സീസണിലും താൻ ചെൽസിയിൽ തന്നെ ഉണ്ടാവുമെന്ന് യുവ താരം റൂബൻ ലോഫ്റ്റസ് ചീക്ക്. 23 വയസുകാരനായ താരം ചെൽസി വിട്ടേക്കും എന്ന അഭ്യൂഹങ്ങൾ സജീവമായിരുന്നു. പക്ഷെ നിലവിലെ സാഹചര്യത്തിൽ ചെൽസിയിൽ നിന്ന് മാറേണ്ട സാഹചര്യം ഇല്ലെന്ന് താരം വ്യക്തമാക്കി.

നിലവിലെ കരാറിൽ 2021 വരെ കാലാവധിയുള്ള താരം ഈ സീസണിൽ ചെൽസി ആദ്യ ഇലവനിൽ സ്ഥാനം ഉറപ്പിച്ചിരുന്നു. സീസണിന്റെ തുടക്കത്തിൽ സാരി പുറത്ത് തിരുത്തിയ താരം പക്ഷെ പിന്നീട് ടീമിൽ സ്ഥാനം മികച്ച പ്രകടനങ്ങളിലൂടെ നേടിയെടുത്ത താരം ചെൽസി മധ്യനിരയിൽ നിന്ന് ഗോളുകൾ സമ്മാനിക്കാൻ കെൽപ്പുള്ള താരമായി വളർന്നു. പ്രീമിയർ ലീഗിലെ ഏതാനും ക്ലബ്ബ്കൾ അടക്കം താരത്തിന് വേണ്ടി പണം മുടക്കാൻ തയ്യാറാണ്. പക്ഷേ ചെൽസി ട്രാൻസ്ഫർ ബാൻ നേരിടുന്ന സാഹചര്യത്തിൽ കൂടുതൽ ശമ്പളമുള്ള കരാർ നൽകി ചെൽസി ലോഫ്‌റ്റസ് ചീക്കിനെ നിലനിർത്തും എന്നുറപ്പാണ്.

Exit mobile version