Site icon Fanport

ലംപാർഡും ഗാർഡിയോളയും ഇന്ന് നേർക്കുനേർ, പ്രീമിയർ ലീഗിൽ ഇന്ന് നിർണായക മത്സരം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ചെൽസി- മാഞ്ചസ്റ്റർ സിറ്റി സൂപ്പർ പോരാട്ടം. മൂന്നാം സ്ഥനാകാരായ ചെൽസിയും നാലാം സ്ഥാനക്കാരായ സിറ്റിയും തമ്മിൽ പോരാടുമ്പോൾ മത്സരം ആവേശകരമാകും എന്ന് ഉറപ്പാണ്. ഇന്ന് ഇന്ത്യൻ സമയം രാത്രി 11 മണിക്ക് സിറ്റിയുടെ മൈതാനമായ ഇത്തിഹാദ് സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുക.

നിലവിൽ ടോപ്പ് 6 ൽ മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ ടീമുകളോട് തോറ്റ ലംപാർഡിന് ഇനിയൊരു വമ്പൻ ടീമിനോട് കൂടെ തോൽകുന്നത് ലംപാർഡിന് കടുത്ത സമ്മർദമാകും. ലിവർപൂളിനോട് തോറ്റ് നാണം കെട്ട പെപ്പിന് ആത്മവിശ്വാസം വീണ്ടെടുക്കാനും കിരീട പോരാട്ടത്തിൽ പിറകിൽ പോകാതിരിക്കാനും ഇന്ന് ജയം അനിവാര്യമാണ്.

ചെൽസി മധ്യനിരയിൽ സസ്‌പെൻഷൻ മാറി ജോർജിഞ്ഞോ തിരിച്ചെത്തും. കൂടാതെ കാന്റെയും കായിക ക്ഷമത വീണ്ടെടുതത് അവർക്ക് ശക്തി പകരും. ബാൻ നേരിടുന്ന ബെർനാടോ സിൽവ ഇന്ന് സിറ്റി നിരയിൽ ഉണ്ടാവില്ല. കൂടാതെ മെൻഡിയും ആദ്യ ഇലവനിലേക്ക് മടങ്ങി എത്തിയേക്കും.

Exit mobile version