സ്വന്തം മൈതാനത്തും രക്ഷയില്ല, ചെൽസിക്ക് വീണ്ടും തോൽവി തന്നെ

Photo: Getty Images
- Advertisement -

ചെൽസി വീണ്ടും തോറ്റു. സ്വന്തം മൈതാനത്ത് ബോൺമൗത്തിനോട് എതിരില്ലാത്ത ഒരു ഗോളിനാണ് ലംപാർഡിന്റെ ടീം തോൽകുന്നത്. ഇത് തുടർച്ചയായ മൂന്നാം ലീഗ് മത്സരത്തിൽ ആണ് ലംപാർഡിന്റെ ടീം തോൽവി വഴങ്ങുന്നത്. ഇന്നത്തെ തോൽവിയോടെ ചെൽസിയുടെ നാലാം സ്ഥാനവും ഭീഷണിയിലാണ്.

ഇന്ന് തൊട്ടതെല്ലാം പിഴച്ച ദിവസമായിരുന്നു ചെൽസിക്ക്. തുടർച്ചയായി 6 കളികൾ തോറ്റ ദുർബലരായ എതിരാളികൾക്ക് മുൻപിൽ പക്ഷെ തീർത്തും നിറം മങ്ങിയ ചെൽസി ബോൺമൗത്തിന് കാര്യങ്ങൾ എളുപ്പമാക്കി. ആദ്യ പകുതിയിൽ മൗണ്ടിന് ലഭിച്ച ഒരു അവസരം ഒഴിച്ചാൽ അവർക്ക് ഒന്നും ചെയ്യാനായില്ല. രണ്ടാം പകുതിയിൽ ഒഡോയി, ബാത്ശുവായി അടക്കമുള്ളവരെ ലംപാർഡ് ഇറകിയെങ്കിലും ഗോൾ മാത്രം പിറന്നില്ല. കളി തീരാൻ 6 മിനുട്ട് മാത്രം ശേഷിക്കെ ഗോസ്‌ലിംഗ് ചെൽസി വല കുലുക്കി നീല പടയുടെ അവസാന പ്രതീക്ഷയും തല്ലി കെടുത്തി.

Advertisement