മുസോണ്ട ചെൽസിയിൽ തുടരും, പുതിയ കരാർ ഒപ്പിട്ടു

- Advertisement -

ക്ലബ്ബ് വിടാൻ ഒരുങ്ങുന്നു എന്ന അഭ്യൂഹങ്ങളുടെ അവസാനം കുറിച്ച് ചെൽസി താരം ചാർളി മുസോണ്ട ക്ലബ്ബ്മായുള്ള കരാർ പുതുക്കി. പുതിയ കരാർ പ്രകാരം മുസോണ്ട 2022 വരെ ചെൽസിയിൽ തന്നെ തുടരും. നിലവിലെ ടീമിൽ കാര്യമായ അവസരം ലഭിക്കാത്ത മുസോണ്ട ജനുവരിയിലോ അടുത്ത സമ്മറിലോ സ്ഥിരമായി ചെൽസി വിടും എന്ന അഭ്യൂഹങ്ങൾ പരക്കുന്നതിനിടെയാണ് ബെല്ജിയൻ താരമായ ചാർളി മുസോണ്ട കരാർ പുതുക്കിയത്. നിലവിൽ പരിക്കിന്റെ പിടിയിലാണെങ്കിലും സീസണിൽ താരത്തിന് കോണ്ടേ ഏതാനും മത്സരങ്ങൾ നൽകിയേക്കും എന്ന് ഉറപ്പാണ്.

ഈ സീസണിൽ ചെൽസി സീനിയർ ടീമിൽ സ്ഥിരം ഇടം കോണ്ടേ മുസോണ്ടക്ക് അനുവദിച്ചിരുന്നു. 21 കാരനായ മുസോണ്ട മികച്ച അറ്റാക്കിങ് കളികാരനാണ്. വിങ്ങർ, നമ്പർ 10 പൊസിഷനുകളിൽ കളിക്കാൻ ആകാവുന്ന മുസോണ്ട സ്കില്ലും പേസും നിറഞ്ഞ കളിക്കാരനാണ്. ആഴ്സണൽ അടക്കമുള്ള ക്ലബ്ബ്കൾ താരത്തിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു. പ്രീമിയർ ലീഗിൽ ചെൽസിയുടെ ഈ സീസണിലെ ആദ്യ മത്സരത്തിൽ അരങ്ങേറ്റം കുറിച്ച മുസോണ്ട ലീഗ് കപ്പിൽ തന്റെ ആദ്യ ഗോളും നേടിയിരുന്നു. 2012 ഇൽ ബെൽജിയൻ ക്ലബായ അൻഡർലിച്ചിൽ നിന്നാണ് മുസോണ്ട ചെൽസി യൂത്ത് ടീമിലേക്ക് എത്തുന്നത്. പതിവിന് വിപരീതമായി കൊണ്ടേയുടെ കീഴിൽ യുവ താരങ്ങൾക്ക് അവസരം ലഭിക്കുന്നുണ്ട്. നിലവിൽ മുസോണ്ടക്കൊപ്പം യൂത്ത് ടീമിൽ കളിച്ച അന്ദ്രിയാസ് ക്രിസ്റ്റിയൻസൻ ചെൽസിയുടെ ഒന്നാം നമ്പർ ഡിഫന്റർമാറിൽ ഒരാളാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement