Site icon Fanport

ചാർളിക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ആദ്യ പ്രൊഫഷണൽ കരാർ

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം ചാർളി വെല്ലെൻസിന് ക്ലബിൽ ആദ്യ പ്രൊഫഷണൽ കരാർ. 17കാരനായ വെല്ലെൻസ് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിൽ മൂന്ന് വർഷത്തെ കരാർ ആണ് ഒപ്പുവെച്ചത്. മാഞ്ചസ്റ്ററിൽ തന്നെ ജനിച്ചു വളർന്ന താരമാണ് വെല്ലെൻസ്. മധ്യനിരയിൽ കളിക്കുന്ന താരത്തിന് വലിയ ഭാവി തന്നെ ഫുട്ബോൾ നിരീക്ഷകർ പ്രവചിക്കുന്നുണ്ട്.

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമി ഗ്രാജുവേറ്റ് റിച്ചി വെല്ലെൻസിന്റെ മകനാണ് ചാർളി. റിച്ചിയാണ് തന്റെ മകൻ കരാർ ഒപ്പുവെച്ച വാർത്ത ആദ്യം പങ്കുവെച്ചത്. ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫസ്റ്റ് ടീമിനൊപ്പം ട്രെയിനിങിന് ചാർളി ഇറങ്ങിയിരുന്നു.

Exit mobile version