നതാനിയേൽ ചാലോഭ ചെൽസി വിട്ടു

അവസരങ്ങൾ തേടി ചെൽസി വിടുന്ന യുവ താരങ്ങളുടെ നിരയിലേക്ക് നതാനിയേൽ ചാലോഭയും. ചെൽസി അക്കാദമിയുടെ തന്നെ മികച്ച സംഭാവനകളിൽ ഒന്ന് എന്നു നിസംശയം പറയാവുന്ന യുവ താരം മുൻപ് ലോൺ അടിസ്ഥാനത്തിൽ കളിച്ചിട്ടുള്ള വാട്ട്ഫോഡിലേക്കാണ് കൂട് മാറിയത്. മോണക്കോ താരം ബകയോക്കോ വരുന്നതോടെ അവസരങ്ങൾ കുറഞ്ഞേക്കും എന്ന ഭയമാണ് താരത്തെ അന്റോണിയോ കൊണ്ടേയുടെ പട വിടാൻ പ്രേരിപ്പിച്ചത് എന്നറിയുന്നു.

ഏതാണ്ട് 5 മില്യൺ യൂറോയോളം മുടക്കിയാണ് വാട്ട്ഫോർഡ് ഇംഗ്ലണ്ട് അണ്ടർ 21 ടീമിനായി ഏറ്റവും കൂടുതൽ കളിച്ച താരങ്ങളിൽ ഒരാളായ ചാലോഭയെ സ്വന്തമാക്കിയത്. ചെൽസി പരിശീലകൻ അന്റോണിയോ കൊണ്ടേക്ക് താരത്തെ ടീമിൽ തന്നെ നില നിർത്താൻ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ചെൽസി ആദ്യ ഇലവനിൽ അവസരം ഉറപ്പിലാത്തതിനാൽ ചലോഭ തന്നെ ക്ലബ്ബ് വിടാൻ തീരുമാനിക്കുകയായിരുന്നു. മുൻ താരങ്ങളടക്കം ഭാവിയുടെ താരം എന്ന് വിശേഷിപ്പിച്ച ചാലോഭയുടെ വിൽപനയിൽ കരാറിൽ ചെൽസി 6 മില്യൺ ന്റെ ബൈ ബാക് ക്ളോസ് ഉൾപ്പെടുത്തിയിട്ടുണ്ട് എന്നറിയുന്നു.

നേരത്തെ ചെൽസി യുവ താരം ഡൊമിനിക് സോളങ്കി ലിവർപൂളിൽ ചേർന്നിരുന്നു. കൂടാതെ റൂബൻ ലോഫ്റ്റ്‌സ് ചീക്, ഓല ഐന എന്നിവർ വായ്പാ അടിസ്ഥാനത്തിലും മറ്റു ഇംഗ്ലീഷ് ടീമുകളിലേക്ക് മാറിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസ്വെൻ ബെൻഡർ ഡോർട്ട്മുണ്ടിൽ നിന്നും ലെവർകൂസനിലേക്ക്
Next articleവിംബിള്‍ഡണില്‍ അടിവസ്ത്രങ്ങള്‍ക്കും(ഡ്രസ്സ് കോഡ്) രക്ഷയില്ല