Site icon Fanport

ട്രാൻസ്ഫർ വിലക്കിന് ഒരുങ്ങി ചെൽസി, ജിറൂദിന്റെ കരാർ നീട്ടി

ചെൽസിയുടെ ഫ്രഞ്ച് സ്‌ട്രൈക്കർ ഒലിവിയെ ജിറൂദിന്റെ കരാർ നീട്ടി. താരത്തിന്റെ കരാറിലുള്ള ഒരു വർഷത്തേക്ക് നീട്ടാനുള്ള ഓപ്‌ഷൻ ക്ലബ്ബ് ഉപയോഗിക്കുകയായിരുന്നു. 2018 ജനുവരിയിലാണ് താരം ആഴ്സണലിൽ നിന്ന് താരം ചെൽസിയിൽ എത്തുന്നത്.

32 വയസുകാരനായ ജിറൂദ് ചെൽസിക്ക് വേണ്ടി ഇതുവരെ 62 കളികളിൽ നിന്ന് 17 ഗോളുകൾ നേടിയിട്ടുണ്ട്. ഈ സീസണിൽ പ്രീമിയർ ലീഗിൽ കാര്യമായ അവസരങ്ങൾ ലഭിച്ചില്ലെങ്കിലും യൂറോപ്പ ലീഗിൽ താരത്തിന് അവസരങ്ങൾ ലഭിച്ചിരുന്നു. യൂറോപ്പിൽ 10 ഗോളുകൾ നേടാനും താരത്തിനായി. ജിറൂദ് നേരത്തെ ചെൽസി വിട്ടേക്കും എന്ന അഭ്യൂഹങ്ങൾ സജീവമായിരുന്നെങ്കിലും ഫിഫ ചെൽസിക്ക് 2 ട്രാൻസ്ഫർ വിൻഡോ വിലക്ക് നൽകിയതോടെ താരത്തെ നില നിർത്താൻ ലണ്ടൻ ക്ലബ്ബ് തീരുമാനിക്കുകയായിരുന്നു.

Exit mobile version