
പ്രീമിയർ ലീഗ് ടോപ്പ് 4 പ്രതീക്ഷകൾ നില നിർത്താൻ ചെൽസി ഇന്ന് ലിവർപൂളിനെതിരെ. ചെൽസിയുടെ സ്വന്തം മൈതാനത്ത് നടക്കുന്ന മത്സരത്തിൽ ജയിക്കാനായാൽ നീല പടക്ക് ആദ്യ നാലിൽ എത്താനുള്ള സാധ്യതകൾ നില നിർത്താനാകും. ഇന്ന് ജയം ലഭിച്ചില്ലെങ്കിൽ നീല പടക്ക് ടോപ്പ് 4 പ്രവേശനം ഏതാണ്ട് നിഷേധികപ്പെടും. ഇന്ന് ഇന്ത്യൻ സമയം രാത്രി 9 നാണ് മത്സരം കിക്കോഫ്.
ചാമ്പ്യൻസ് ലീഗ് ഫൈനൽ വരാൻ ഉണ്ടെങ്കിലും ഈ മത്സരമാണ് ലിവർപൂളിന് നിലവിൽ പ്രാധാന്യം എന്നു വ്യക്തമാക്കിയ ക്ളോപ്പ് ഇത്തവണ ശക്തമായ ടീമിനെ തന്നെ നില നിർത്തിയേക്കും. ക്ളോപ്പിനെതിരെ ഒരു മത്സരം പോലും ജയിക്കാനാവാതെ പോയ റെക്കോർഡ് തിരുത്താനാവും അന്റോണിയോ കോണ്ടെയുടെ ശ്രമം. ജയത്തോടെ സ്പർസുമായുള്ള പോയിന്റ് വിത്യാസം 3 ആയി ചുരുക്കാൻ തന്ത്രങ്ങൾ ഒരുക്കിയാവും ചെൽസി ഇന്ന് ഇറങ്ങുക.
ലിവർപൂൾ നിരയിൽ ഇന്ന് ആദം ലല്ലാന കളിക്കാൻ ഇറങ്ങും. എംരെ ചാൻ, ചെബർലൈൻ, മാറ്റിപ്പ് എന്നിവർ കളിക്കില്ല.
ചെൽസി നിരയിലേക്ക് സസ്പെൻഷൻ മാറി മർക്കോസ് അലോൻസോ തിരിച്ചെത്തും. ഡേവിഡ് ലൂയിസ്, അമ്പാടു, ഡ്രിങ്ക് വാട്ടർ എന്നിവർക്ക് പരിക് കാരണം കളിക്കാനാവില്ല.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial