Site icon Fanport

ആത്മവിശ്വാസം വീണ്ടെടുത്ത ചെൽസി ഇന്ന് ബ്രയ്ട്ടനിൽ

പ്രീമിയർ ലീഗിൽ മാഞ്ചെസ്റ്റർ സിറ്റിയെ തളച്ച ആവേശവുമായി വരുന്ന ചെൽസി ഇന്ന് ബ്രയ്ട്ടനെതിരെ. അമക്‌സ് സ്റ്റേഡിയത്തിൽ ഇന്ന് ഇന്ത്യൻ സമയം രാത്രി 7 മണിക്കാണ് മത്സരം കിക്കോഫ്.

യൂറോപ്പ ലീഗിൽ വിഡികെതിരെ വിശ്രമം നൽകിയ പ്രധാന താരങ്ങൾ എല്ലാം ഇന്ന് ചെൽസി ആദ്യ ഇലവനിൽ തിരിച്ചെത്തിയേക്കും. യൂറോപ്പ ലീഗിൽ പരിക്കേറ്റ സ്‌ട്രൈക്കർ ആൽവാരോ മൊരാട്ട ഇന്ന് കളിക്കില്ല. ബ്രയ്ട്ടൻ നിരയിലേക്ക് പരിക്ക് മാറി ഗ്ലെൻ മറി തിരിച്ചെത്തും.

ചെൽസിക്കെതിരെ അവസാനം കളിച്ച 8 മത്സരങ്ങളും തോറ്റ ബ്രയ്ട്ടൻ ഈ മത്സരങ്ങളിൽ കേവലം 1 ഗോൾ മാത്രമാണ് നേടിയത്. ഇന്ന് ജയിക്കാനായാൽ 1933 ന് ശേഷം ബ്രയ്ട്ടൻ ചെൽസിക്കെതിരെ നേടുന്ന ആദ്യ ജയമാകും അത്. അവസാന 2 എവേ മത്സരങ്ങളും തോറ്റ ചെൽസി പക്ഷെ ഇത്തവണ നാണക്കേട് സ്വന്തം പേരിലാക്കാൻ ആഗ്രഹിക്കുന്നുണ്ടാവില്ല.

Exit mobile version