സമനില കുരുക്കിൽ സ്പർസും ചെൽസിയും, ചെൽസിക്ക് ലീഗിൽ മൂന്നാം സ്ഥാനം

na

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അവസാന ദിനം ജയത്തോടെ അവസാനിപ്പിക്കാം എന്ന സ്പർസിന്റെ സ്വപ്നങ്ങൾ തകർത്ത് എവർട്ടൻ. ആവേശകരമായ മത്സരത്തിൽ 2-2 ന്റെ സമനിലയാണ് സ്പർസ് വഴങ്ങിയത്. ഇതോടെ ലീഗിൽ ചെൽസിക്ക് പിറകിൽ നാലാം സ്ഥാനത്താണ് അവർ ഫിനിഷ് ചെയ്തത്. സ്പർസിന് 71 പോയിന്റും ലെസ്റ്ററിനോട് ഇന്ന് സമനില വഴങ്ങിയ ചെൽസിക്ക് 72 പോയിന്റുമാണ് ഉള്ളത്.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ലീഡ് എടുത്താണ് സ്പർസ് തുടങ്ങിയത്. മൂന്നാം മിനുട്ടിൽ എറിക് ഡയറാണ് ഗോൾ നേടിയത്. പക്ഷെ രണ്ടാം പകുതിയിൽ എവർട്ടൻ ശക്തമായ തിരിച്ചു വരവാണ് നടത്തിയത്‌. 69 ആം മിനുട്ടിൽ തിയോ വാൽകോട്ടിന്റെ ഗോളിൽ സമനില കണ്ടെത്തിയ അവർ 72 ആം മിനുട്ടിൽ സെൻക് ടോസുന്റെ ഗോളിൽ ലീഡ് നേടി. മൂന്ന് മിനിട്ടുകൾക്ക് ശേഷം എറിക്സൻ സ്പർസിന് സമനില ഗോൾ നൽകി.

ലെസ്റ്ററിനെതിരെ ഹസാർഡിന് വിശ്രമം നൽകിയാണ് ചെൽസി ഇറങ്ങിയത്. മികച്ച ഏതാനും അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും അവർക്ക് ഗോൾ കണ്ടെത്താനായില്ല. പകരക്കാരനായി ഹസാർഡ് ഇറക്കിയെങ്കിലും കാര്യമായി ഒന്നും ചെയാനായില്ല.