
ചാമ്പ്യൻസ് ലീഗ് യോഗ്യത പ്രതീക്ഷകൾ ഏതാണ്ട് അസ്തമിച്ച ചെൽസി ഇന്ന് സൗത്താംപ്ടനെതിരെ ആശ്വാസ ജയം തേടി ഇറങ്ങും. വെസ്റ്റ് ഹാമിന് എതിരായ സമനിലയോടെ ടോപ്പ് 4 ഇൽ പ്രവേശിക്കുക എന്നത് ദുഷ്കരമായ നീല പട ഇന്ന് തരം താഴ്ത്തൽ നേരിടുന്ന സൗത്താംപ്ടനെ മറികടന്ന് ആത്മവിശ്വാസം നേടാനാവും അവരുടെ ശ്രമം. ഇന്ന് ഇന്ത്യൻ സമയം വൈകീട്ട് 5 നാണ് മത്സരം കിക്കോഫ്.
2018 ഇൽ കേവലം 3 ലീഗ് മത്സരങ്ങൾ മാത്രം ജയിച്ച ചെല്‍സിയെ പ്രധാനമായും അലട്ടുന്നത് ഈഡൻ ഹസാർഡിന്റെ ഫോമാണ്. ഏതാനും മത്സരങ്ങളായി ഗോളോ അസിസ്റ്റോ കണ്ടെത്താനാവാതെ താരം വിഷമിക്കുകയാണ്. കൂടാതെ നിരവധി അവസരങ്ങൾ സൃഷ്ടിച്ചിട്ടും ഗോൾ നേടാനാവാത്ത മുന്നേറ്റ നിരയും കൊണ്ടേക്ക് തല വേദനയാവും. മുൻ ചെൽസി താരം കൂടിയായ മാർക് ഹ്യുജ്സ് പരിശീലിപ്പിക്കുന്ന സൗത്താംപ്ടൻ നിലവിൽ പോയിന്റ് ടേബിളിൽ 18 ആം സ്ഥാനത്താണ്. ഒരു ടീമുകളും FA കപ്പ് സെമി ഫൈനലിൽ വീണ്ടും ഏറ്റു മുട്ടാനിരിക്കെ ഇന്ന് നീലപാടാൽകെതിരെ മികച്ച പ്രകടനത്തോടെ തയ്യാറെടുക്കാനാവും അവരുടെ ശ്രമം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial