യൂറോപ്പ ജയത്തിന് പിന്നാലെ റോബ് ഗ്രീൻ വിരമിച്ചു

- Advertisement -

ചെൽസി ഗോൾ കീപ്പർ റോബ് ഗ്രീൻ ഫുട്‌ബോളിൽ നിന്ന് വിരമിച്ചു. ചെൽസിക്കൊപ്പം യൂറോപ്പ ലീഗ് കിരീടം നേടിയതിന്റെ പിന്നാലെയാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. 39 വയസ്സുകാരനായ ഗ്രീൻ മുൻ ഇംഗ്ലണ്ട് ദേശീയ താരമാണ്. ചെൽസിയിൽ ബാക് അപ്പ് ഗോളിയുടെ റോളായിരുന്നു ഗ്രീനിന്.

23 വർഷം നീണ്ട കരിയറിനാണ് താരം അവസാനം കുറിച്ചത്. ക്യൂ പി ആർ, വെസ്റ്റ് ഹാം, ലീഡ്സ്, ഹഡഴ്സ്ഫീൽഡ് , നോർവിച് ടീമുകൾക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിന് വേണ്ടി 2010 ലോകകപ്പിൽ താരം കളിച്ചിട്ടുണ്ട്. എങ്കിലും അന്ന് അമേരിക്കകെതിരെ ഗ്രീൻ നടത്തിയ പിഴവ് ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിയായിരുന്നു.

Advertisement