പുതിയ സ്റ്റേഡിയം ജോലി തൽകാലം ഉപേക്ഷിച്ച് ചെൽസി

- Advertisement -

ചെൽസിയുടെ അഭിമാന പ്രോജക്ട് ആയിരുന്ന പുതിയ സ്റ്റേഡിയം എന്നത് തൽക്കാലത്തേക്ക് നിർത്തി വെക്കുന്നതായി ചെൽസി. നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ പുതിയ സ്റ്റേഡിയം എന്നത് അഭിവാജ്യമല്ല കാരണം പറഞ്ഞാണ് ചെൽസി 500 മില്യൺ പൗണ്ടോളം ചെലവ് പ്രതീക്ഷിക്കുന്ന സ്റ്റേഡിയത്തിന്റെ ജോലികൾ ആരംഭിക്കേണ്ടതില്ല എന്ന തീരുമാനത്തിൽ എത്തിയത്.

2015 ലാണ് ചെൽസി തങ്ങളുടെ ഹോം ഗ്രൗണ്ട് ആയ സ്റ്റാംഫോഡ് ബ്രിഡ്ജ് പുതുക്കി പണിയുന്നതായി അറിയിച്ചത്. നിലവിലെ 44000 എന്ന കപ്പാസിറ്റി 6000 ആയി ഉയർത്തുന്നതായിരുന്നു പദ്ധതി. എല്ലാ അമുമതിയും ലഭിച്ച ശേഷമാണ് ചെൽസി പദ്ധതി തൽകാലം തുടരേണ്ടതില്ല എന്ന തീരുമാനത്തിൽ എത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement