ടോപ്പ് 4 പ്രതീക്ഷകൾ നിലനിർത്താൻ ചെൽസി ഇന്ന് വെസ്റ്റ് ഹാമിനെതിരെ

പ്രീമിയർ ലീഗ് അതിന്റെ അവസാനത്തിലേക്ക് കടക്കുമ്പോൾ ചെൽസിക്ക് ഇന്ന് നിർണായക പോരാട്ടം. ലണ്ടൻ ഡർബിയിൽ അവർ ഇന്ന് വെസ്റ്റ് ഹാമിനെ നേരിടും. ചെൽസിയുടെ മൈതാനമായ സ്റ്റാംഫോഡ് ബ്രിഡ്ജിൽ ഇന്ന് ഇന്ത്യൻ സമയം രാത്രി 9 മണിക്കാണ് കിക്കോഫ്.

സ്പർസിനോട് തോൽവി വഴങ്ങിയതോടെ ടോപ്പ് 4 പ്രതീക്ഷകൾ വിദൂരത്തായ ചെൽസിക്ക് സാധ്യതകൾ നില നിർത്തണമെങ്കിൽ ഇനിയുള്ള എല്ലാ മത്സരങ്ങളിലും ജയം അനിവാര്യമാണ്. നിലവിൽ സ്പർസുമായി 11 പോയിന്റ് പിറകിലാണ് ചെൽസി. വെസ്റ്റ് ഹാം ആകട്ടെ 33 പോയിന്റ്‌ മായി 14 ആം സ്ഥാനത്താണ്. ഇനിയുള്ള മത്സരങ്ങൾ ജയിക്കാനായില്ലെങ്കിൽ അവർക്കും തരം താഴ്ത്തൽ ഭീഷണി ഉണ്ട്.

ചെൽസി നിരയിലേക്ക് ഗോളി തിബോ കോർട്ടോ പരിക്ക് മാറി തിരിച്ചെത്തും. പെഡ്രോ, സപകോസ്റ്റ എന്നിവർക്ക് അസുഖം കാരണം കളിക്കാനാവില്ല. വെസ്റ്റ് ഹാം നിരയിൽ മൈക്കൽ അന്റോണിയോ പരിക്ക് കാരണം പുറത്താണ്. പക്ഷെ ഹെർണാണ്ടസും ലൻസിനിയും ആദ്യ ഇലവനിലേക്ക് മടങ്ങി എത്തും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleലാല്‍മോന്‍ മാന്‍ ഓഫ് ദി മാച്ച്, ക്വസ്റ്റിനെ തകര്‍ത്ത് എന്‍വെസ്റ്റ്നെറ്റ്
Next articleകൊളത്തൂരിൽ അഭിലാഷ് കുപ്പൂത്തിന് വിജയം