ചെൽസി ഇന്ന് സൗത്താംപ്ടനെതിരെ, മൊറാട്ട തിരിച്ചെത്തിയേക്കും

- Advertisement -

പ്രീമിയർ ലീഗിൽ ഇന്ന് ചെൽസിക്ക് സ്വന്തം മൈതാനത്ത് സൗതാംപ്ടന്റെ വെല്ലുവിളി. ലെസ്റ്ററിനെതിരായ ഭീമൻ പരാജയത്തിന് ശേഷം സ്റ്റാംഫോഡ് ബ്രിഡ്ജിൽ എത്തുന്ന പല്ലെഗ്രിനോയുടെ ടീമിന് ഇന്ന് ജയം അനിവാര്യമാണ്. പക്ഷെ ബ്രായ്ട്ടനെതിരെ മികച്ച ജയത്തോടെ ലീഗിൽ വിജയ വഴിയിൽ തിരിച്ചെത്തിയ ചെൽസിയെ മറികടക്കുക എന്നത് നിലവിലെ സാഹചര്യത്തിൽ അവർക്ക് ശ്രമകരമായ ജോലി തന്നെയാവും. ഇന്ന് ഇന്ത്യൻ സമയം രാത്രി 8.30 നാണ് കിക്കോഫ്.

ചെൽസി നിരയിലേക്ക് സ്‌ട്രൈക്കർ ആൽവാരോ മൊറാത്ത മടങ്ങി എത്തും. ഡേവിഡ് ലൂയിസ് ഇത്തവണയും കളിക്കാൻ സാധ്യതയില്ല. സൗത്താംപ്ടൻ നിരയിൽ കാര്യമായ പരിക്കില്ല. മുൻ ചെൽസി താരങ്ങളായ ഓറിയോ റൊമേയു, റയാൻ ബെർട്രാൻഡ് എന്നിവർക്ക് ഇത് മുൻ ടീമിനെതിരായ മത്സരമാണ്. അതുകൊണ്ട് തന്നെ അവർക്ക് മികച്ച പ്രകടനം നടത്താനുള്ള.അവസരമാണ്.

ചെൽസിക്കെതിരെ അവസാനം കളിച്ച 40 എവേ മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് സൗത്താംപ്ടണ്‌ ജയിക്കാനായത്. പക്ഷെ 2015 ഇൽ സ്റ്റാംഫോഡ് ബ്രിഡ്ജിൽ മികച്ച ജയം നേടാൻ അവർക്കായിരുന്നു. സ്റ്റാംഫോഡ് ബ്രിഡ്ജിലെ അവസാന 4 മത്സരങ്ങളും ജയിച്ച ചെൽസിയെ മറികടക്കാൻ ഏതായാലും സൗത്താംപ്ടണ്‌ അവരുടെ പ്രധിരോധം മികച്ച രീതിയിൽ തന്നെ കളിക്കേണ്ടി വരും. ഈഡൻ ഹസാർഡും വില്ലിയനും മികച്ച ഫോമിലാണ്. ഫാബ്രിഗാസും ഇത്തവണ ടീമിലെത്തിയേക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement