ഫോം വീണ്ടെടുക്കാൻ ചെൽസി ഇന്ന് പാലസിനെതിരെ

- Advertisement -

മാഞ്ചസ്റ്റർ ടീമുകളോട് തോൽവി ഏറ്റു വാങ്ങിയ ശേഷമുള്ള ആദ്യ നിർണായക പ്രീമിയർ ലീഗ് മത്സരത്തിൽ ചെൽസി ഇന്ന് ക്രിസ്റ്റൽ പാലസിനെ നേരിടും. അന്റോണിയോ കൊണ്ടേയുടെ ജോലി തുലാസിലായിരിക്കെ വരുന്ന മത്സരത്തിൽ ജയിക്കാനായില്ലെങ്കിൽ അത് ചെൽസിയിൽ ഉണ്ടാക്കുന്ന പ്രത്യാഘാതം വളരെ വലുതാവും. ബാഴ്‌സയെ ചാംപ്യൻസ് ലീഗിൽ നേരിടുന്നതിന് മുൻപ് വരുന്ന മത്സരത്തിൽ ജയിച് ആത്മവിശ്വാസത്തോടെ ക്യാമ്പ് ന്യൂവിലേക്ക് പോകാനാവും ചെൽസി താരങ്ങളും ആഗ്രഹിക്കുക. ഇന്ന് ഇന്ത്യൻ സമയം രാത്രി 11 നാണ് മത്സരം കിക്കോഫ്.

ചെൽസി നിരയിൽ ഡേവിഡ് ലൂയിസ്, ബകയോക്കോ, എന്നിവർ ഇത്തവണയും കളിക്കാൻ സാധ്യതയില്ല. മൊറാത്ത തിരിച്ചെത്തിയങ്കിലും പൂർണ്ണ കായിക ക്ഷമത വീണ്ടെടുത്തിട്ടില്ല. എൻഗോളോ കാന്റെ ടീമിൽ തിരിച്ചെത്തും. പാലസ് നിരയിൽ വിക്കാം, സാഹ എന്നിവർക് പരിക്ക് കാരണം കളിക്കാനാവില്ല. യോഹൻ കബായും പരിക്കിന്റെ പിടിയിലാണ്.

ഈ സീസണിൽ പാലസിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ ചെൽസി പാലസിനെതിരെ ഞെട്ടിക്കുന്ന തോൽവി വഴങ്ങിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement