Site icon Fanport

ഹസാർഡ് തിരിച്ചെത്തും, എവർട്ടൻ ഇന്ന് ചെൽസിക്കെതിരെ

പ്രീമിയർ ലീഗിൽ അപരാജിത കുതിപ്പ് തുടരാൻ ചെൽസി ഇന്ന് എവർട്ടനെ നേരിടും. ചെൽസിയുടെ മൈതാനമായ സ്റ്റാംഫോഡ് ബ്രിഡ്ജിൽ ഇന്ന് ഇന്ത്യൻ സമയം വൈകീട്ട് 7.45 നാണ് മത്സരം കിംകോഫ്.

യൂറോപ്പ ലീഗിൽ ജയം നേടിയ ടീമിൽ നിന്ന് കാര്യമായ മാറ്റങ്ങളുമായാവും ചെൽസി ഇന്നിറങ്ങുക. പരിക്ക് മാറി പരിപൂർണ്ണ ആരോഗ്യവാനായ ഈഡൻ ഹസാർഡ് ഇന്ന് മുഴുവൻ സമയവും കളിച്ചേക്കും. റൂബൻ ലോഫ്റ്റസ് ചീക്കിന് നേരിയ പരിക്കുണ്ട്. അസുഖ ബാധിതനായ ഫാബ്രിഗാസ് ഇന്ന് കളിച്ചേക്കില്ല.
എവർട്ടൻ നിരയിൽ ചെൽസിയിൽ നിന്ന് ലോണിൽ എത്തിയ കുർട്ട് സൂമക്ക് കളിക്കാനാവില്ല. കൂടാതെ ടോപ്പ് സ്‌കോറർ റിച്ചാർലിസനും പരിക്ക് കാരണം കളിച്ചേക്കില്ല.

ചെൽസിയുടെ മൈതാനത്ത് അവസാനം കളിച്ച 23 മത്സരസങ്ങളിൽ ഒന്നിൽ പോലും ജയിക്കാൻ എവർട്ടന് സാധിച്ചിട്ടില്ല. അവസാനം 1994 ലാണ് അവർ സ്റ്റാംഫോഡ് ബ്രിഡ്ജിൽ ഒരു ജയം നേടിയത്. ഈ റെക്കോർഡ് തുടരാൻ തന്നെയാവും ചെൽസി ഇന്നിറങ്ങുക.

Exit mobile version