പതിവ് പോലെ പ്രതിരോധം പിഴച്ചു, ചെൽസിക്ക് സമനില

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്ക് സമനില കുരുക്ക്. തിമോ വെർണറും ഹാവേർട്സും നേടിയ ഗോളുകൾ പാഴാക്കിയ ചെൽസി 3-3 ന്റെ സമനിലയാണ് സൗത്താംപ്ട്ടനോട് വഴങ്ങിയത്. ഇതോടെ ചെൽസി ലീഗിൽ ആറാം സ്ഥാനത്താണ്.

ആദ്യ പകുതിയിൽ സ്വപ്ന തുല്യ പ്രകടനമാണ് ചെൽസി നടത്തിയത് എങ്കിലും ഡിഫൻസിൽ അവരുടെ പോരായ്മ വ്യക്തമായിരുന്നു. കളിയുടെ 15 ആം മിനുട്ടിൽ മികച്ച സോളോ ഗോളിലൂടെ തിമോ വെർണർ ആണ് ലീഡ് സമ്മാനിച്ചത്. താരത്തിന്റെ ആദ്യ ചെൽസി ലീഗ് ഗോളായിരുന്നു ഇത്. പിന്നീട് 28 ആം മിനുട്ടിലും വെർണർ വല കുലുക്കി. പക്ഷെ പിന്നീട് ഹാവേർട്സിന്റെ പിഴവ് മുതലാക്കി ഡാനി ഇങ്‌സ് സൗത്താംപ്ടന് വേണ്ടി ഒരു ഗോൾ മടക്കി.

രണ്ടാം പകുതിയിൽ ചെൽസിയുടെ പ്രകടനം തീർത്തും നിറം മങ്ങിയതോടെ സൗത്താംപ്ടൻ സമനില ഗോൾ നേടി. സൂമയുടെ പിഴവിൽ നിന്ന് ചെ ആഡംസ് ആണ് സമനില ഗോൾ നേടിയത്. പക്ഷെ 2 മിനിട്ടുകൾക്ക് ശേഷം വെർണറിന്റെ അസിസ്റ്റിൽ കായ് ഹാവേർട്സും ചെൽസി അകൗണ്ട് തുറന്നതോടെ ചെൽസി സ്കോർ 3-2 ആക്കി. പക്ഷെ ഇഞ്ചുറി ടൈമിൽ വെസ്റ്ഗാർഡ് സൗത്താംപ്ടന്റെ അർഹിച്ച സമനില ഗോൾ നേടി.

Exit mobile version