Site icon Fanport

അവസാന പ്രീ സീസൺ മത്സരത്തിൽ ചെൽസിക്ക് ജയം

പ്രീമിയർ ലീഗ് സീസൺ തുടങ്ങുന്നതിന് മുന്നോടിയായുള്ള അവസാന പ്രീ സീസൺ മത്സരത്തിൽ ചെൽസിക്ക് ജയം. പെനാൽറ്റി ഷൂട്ട് ഔട്ടിലൂടെ ലിയോണിനെയാണ് സാരിയുടെ ടീം തോൽപ്പിച്ചത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോളൊന്നും നേടിയില്ല. പെനാൽറ്റിയിൽ ചെൽസി 5-4 ന് ജയം സ്വന്തമാകുകയായിരുന്നു.

ആദ്യ പകുതിയിൽ വില്ലിയനാണ് ചെൽസിയെ നയിച്ചത്. ആദ്യ പകുതിയിൽ ഡിപ്പായിയെ വീഴ്ത്തിയതിന് പെനാൽറ്റി അപ്പീൽ നടത്തിയെങ്കിലും റഫറി അനുവദിച്ചില്ല.

രണ്ടാം പകുതിയിൽ ലോകകപ്പ് അവധി കഴിഞ്ഞു തിരിച്ചെത്തിയ ഹസാർഡ്, കാന്റെ, കാഹിൽ എന്നിവരെ ചെൽസി ഇറകിയെങ്കിലും ഗോൾ പിറന്നില്ല. പെനാൽറ്റി ഷൂട്ട് ഔട്ടിൽ ലിയോണിന്റെ അവസാന കിക്ക് ചെൽസി ഗോളി റോബ് ഗ്രീൻ തടുത്തതോടെയാണ് ചെൽസിക്ക് ജയിക്കാനുള്ള അവസരം വന്നത്. ചെൽസിയുടെ അവസാന കിക്ക് ഹസാർഡ് ഗോളാക്കി ജയം സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version