
സ്റ്റാംഫോഡ് ബ്രിഡ്ജിൽ സൗതാംപ്ടനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്ന് ചെൽസി പോയിന്റ് ടേബിളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒപ്പമെത്തി. മാർക്കോസ് അലോൻസോ നേടിയ ഫ്രീകിക്ക് ഗോളാണ് ചെൽസിക്ക് തുണയായത്. ഇതോടെ ചെൽസിക്ക് 38 പോയിന്റായി. ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ ആഴ്സണൽ 1-0 ത്തിന് ന്യൂ കാസിലിനെ തോൽപിച്ചു. മെസൂത് ഓസിലാണ് ഗണ്ണേഴ്സിന്റെ വിജയ ഗോൾ നേടിയത്.
അവസാന മത്സരത്തിൽ ജയം കണ്ട ടീമിൽ നിന്ന് റൂഡിഗറിന് പകരം കാഹിലിനെ ഇറക്കിയാണ് കോണ്ടേ ടീമിനെ ഇറക്കിയത്. ഇത്തവണ മൊറാത്ത ബെഞ്ചിൽ തിരിച്ചെത്തി. 6 മാറ്റങ്ങളുമായാണ് സൗത്താംപ്ടൻ ടീം ഇറങ്ങിയത്. മത്സരത്തിന്റെ തുടക്കം മുതൽ ചെൽസി കളി നിയന്ത്രിച്ചെങ്കിലും ഗോൾ കണ്ടെത്താൻ അവർക്ക് 45 ആം മിനുറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. ഹാസാർഡിനെ വീഴ്ത്തിയതിന് ലഭിച്ച ഫ്രകിക്ക് മികച്ച ഫിനിഷിലൂടെ മാർക്കോസ് അലോൻസോ ഗോളാക്കി നീല പടയ്ക് ലീഡ് സമ്മാനിച്ചു. രണ്ടാം പകുതിയിൽ പക്ഷെ സൗത്താംപ്ടൻ സമനില ഗോളിനായി പൊരുതിയതോടെ ചെൽസിക്ക് പലപ്പോഴും പ്രതിരോധത്തിലേക്ക് വലിയേണ്ടി വന്നു. പക്ഷെ ഫാബ്രിഗാസിന്റെയും, മൊറാത്തയെയും കോണ്ടേ ഇറക്കിയതോടെ ചെൽസി വീണ്ടും അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ലീഡ് ഉയർത്താനായില്ല. ജയത്തോടെ സ്റ്റാംഫോഡ് ബ്രിഡ്ജിൽ ചെൽസി നേടുന്ന തുടർച്ചയായ അഞ്ചാം ജയമാണ് ഇത്.
എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ന്യൂ കാസിലിന് കാര്യമായി ഒന്നും ചെയാനായില്ല. ലകസറ്റേ ജിരൂദിന് പകരക്കാരനായി ഇറങ്ങിയെങ്കിലും ഗോൾ പക്ഷെ നേടിയത് ഓസിലാണ്. 23 ആം മിനുട്ടിൽ മികച്ച വോളിയിലൂടെ ജർമ്മൻ താരം അവരുടെ വിജയ ഗോൾ നേടുകയായിരുന്നു. തുടർച്ചയായ ഒൻപതാം ലീഗ് മത്സരത്തിലും ജയം കാണാനാവാതെ പോയ റാഫാ ബെനീറ്റസിന്റെ ടീം ഇതോടെ പോയിന്റ് ടേബിളിൽ 18 ആം സ്ഥാനത്തേക്ക് താഴ്ന്നു. ആഴ്സണൽ 33 പോയിന്റുമായി നാലാം സ്ഥാനത്തെത്തി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial