സാന്റി കസോള തിരിച്ചു വരുന്നു

- Advertisement -

ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം സാന്റി കസോള ഫുട്ബോളിലേക്ക് തിരിച്ചു വരുന്നു. 2016 ഒക്ടോബറിൽ കാലിനേറ്റ പരിക്ക് കാരണം കളത്തിൽ നിന്ന് മാറി നിന്ന താരം ആദ്യമായി ഫസ്റ്റ് ടീം പരിശീലനത്തിൽ മടങ്ങിയെത്തി.

33 വയസുകാരനായ കസോള ഈ കാലയളവിനുള്ളിൽ നിരവധി ശസ്ത്രക്രിയകൾക് വിധേയനായി. കാലിൽ നിന്ന് മാംസം നഷ്ട്ടപെട്ട താരത്തിന് ഇനിയൊരിക്കലും കളിക്കാനാവില്ല എന്ന ഘട്ടത്തിൽ നിന്നാണ് തിരിച്ചു വരുന്നത്. പരിശീലനത്തിൽ മടങ്ങി എത്തിയെങ്കിലും താരത്തിന് ഈ സീസണിൽ ഇനി കളിക്കാൻ സാധ്യത ഇല്ല. ഈ ജൂണോടെ ആഴ്സണലുമായുള്ള കരാർ അവസാനിക്കുന്ന താരത്തിന് ക്ലബ്ബ് പുതിയ കരാർ വാഗ്ദാനം ചെയ്തിട്ടില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement