വാർ ഫുട്ബോളിന്റെ ഭംഗി കുറച്ചു എന്ന് കവാനി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

വാർ ഫുട്ബോളിന്റെ സൗന്ദര്യം ഇല്ലാതാക്കുക ആണെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ എഡിസൻ കവാനി. ഫുട്ബോളിൽ സ്വഭാവികമായി ഉണ്ടായിരുന്ന പലതും ഇപ്പോൾ ഇല്ല എന്നും ഒരു ഗോൾ അടിച്ചാൽ അത് ആഹ്ലാദിക്കാൻ വേണ്ടി അഞ്ചു മിനുട്ട് കത്തു നിൽക്കേണ്ട അവസ്ഥയാണെന്നും കവാനി പറയുന്നു. ഒരു ഗോളടിച്ച് ആഘോഷിച്ചാൽ തന്റെ മുടിയോ മറ്റോ ഓഫ്സൈഡ് ആണെന്ന് പറഞ്ഞു ഗോൾ നിഷേധിക്കും ആരും കാര്യമാക്കത്ത ചെറിയ ഫൗളുകൾ ഒക്കെ വലിയ ഫൗളായി മാറുന്നതും വാർ കാരണം ആണെന്നും കവാനി പറയുന്നു.

ഇങ്ങനെയുള്ള ഫുട്ബോളിലെ ഒരു പരിഷ്കാരങ്ങളും വരുമ്പോൾ ആരും ഫുട്ബോൾ കളിക്കാരുടെ അഭിപ്രായം എടുക്കുന്നില്ല എന്നും ഫുട്ബോൾ കളിക്കാർക്ക് പണം കിട്ടുന്നുണ്ടല്ലോ അതുകൊണ്ട് അവർക്ക് കളിച്ചാൽ പോരെ എന്നാണ് എല്ലാവരുടെയും ചിന്ത് എന്നും കവാനി പറഞ്ഞു. യൂറോപ്യൻ സൂപ്പർ ലീഗ് വന്നപ്പോഴും താൻ ഇതാലോചിച്ചു എന്നും ആ സൂപ്പർ ലീഗ് നടക്കരുത് എന്ന് തന്നെയായിരുന്നു തന്റെ ആഗ്രഹം എന്നും കവാനി പറഞ്ഞു.