Site icon Fanport

കവാനിയും വാൻ ഡെ ബീകും ചെൽസിക്ക് എതിരെ കളിക്കും, പോഗ്ബയുടെ തിരിച്ചുവരവ് വൈകും

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പോൾ പോഗ്ബയുടെ തിരിച്ചുവരവ് വൈകും എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ. അവസാന ഒരു മാസമായി മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം പോൾ പോഗ്ബ ഇല്ല. താരം മടങ്ങി എത്താൻ ഇനിയും ആഴ്ചകൾ എടുക്കും എന്ന് ഒലെ പറഞ്ഞു. നേരത്തെ മാഞ്ചസ്റ്റർ ഡാർബിക്ക് മുമ്പ് പോഗ്ബ തിരികെയെത്തും എന്നാണ് കരുതിയിരുന്നത്. എന്നാൽ മാർച്ച് അവസാനം വരെ പോഗ്ബ യുണൈറ്റഡിനായി കളിച്ചേക്കില്ല.

എന്നാൽ അവസാന ആഴ്ചയിൽ പരിക്ക് കാരണം കളിക്കാതിരുന്ന കവാനിയും വാൻ ഡെ ബീകും ചെൽസിക്ക് എതിരെ ടീമിൽ ഉണ്ടാകും. മക്ടോമിനെയും പരിക്ക് മാറി ചെൽസിക്ക് എതിരായ സ്ക്വാഡിൽ തിരികെയെത്തും. ഇനി മാഞ്ചസ്റ്റർ യുണൈറ്റഡിനെ വളരെ പ്രധാനപ്പെട്ട മത്സരങ്ങൾ ആണ് വരാൻ ഉള്ളത്.

Exit mobile version