Site icon Fanport

കവാനിയും വാൻ ഡെ ബീകും പരിക്ക് മാറി എത്തി

ഇന്നലെ റയൽ സോസിഡാഡിനെ യൂറോപ്പ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നിരയിൽ ഇല്ലാതിരുന്ന കവാനിയും വാൻ ഡെ ബീകും പരിക്ക് മാറി എത്തി. രണ്ട് താരങ്ങളും മസിൽ ഇഞ്ച്വറി കാരണം ഇന്നലെ കളിച്ചിരുന്നില്ല. എന്നാൽ ഇരുവരുടെ പരിക്ക് ഭേദമായി എന്നും ന്യൂകാസിലിന് എതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ കളിച്ചേക്കും എന്നും ഒലെ ഗണ്ണാർ സോൾഷ്യാർ പറഞ്ഞു.

എന്നാൽ മധ്യനിര താരം മക്ടോമിനെ ന്യൂകാസിലിന് എതിരെ കളിക്കുന്നത് സംശയമാണ്. പോൾ പോഗ്ബയ പരിക്ക് കാരണം എന്തായാലും ഞായറാഴ്ച യുണൈറ്റഡ് നിരയിൽ ഉണ്ടാകില്ല. പരിക്ക് മാറി എങ്കിൽ കവാനി ആദ്യ ഇലവനിലേക്ക് തന്നെ എത്തിയേക്കും.

Exit mobile version