കവാനി മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം പരിശീലനം ആരംഭിച്ചു

Img 20201019 101238

മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ സൈനിങ് എഡിസൻ കവാനി ടീമിനൊപ്പം പരിശീലനം ആരംഭിച്ചു. കൊറോണ പ്രോട്ടോക്കോൾ പ്രകാരം ഉള്ള ക്വാരന്റൈ പൂർത്തിയാക്കി ആണ് ഇന്നലെ കവാനി ആദ്യമായി പരിശീലനത്തിന് ഇറങ്ങിയത്. ഉറുഗ്വേ യുവതാരം പെലിസ്ട്രിയും ഇന്നലെ പരിശീലനത്തിന് ഇറങ്ങി. കവാനി നാളെ പി എസ് ജിക്ക് എതിരായ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട പോരിന് ഇറങ്ങും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

നാളെ ആദ്യ ഇലവനിൽ കവാനി ഉണ്ടാകില്ല. പകരം ബെഞ്ചിൽ ആയിരിക്കും കവാനിയുടെ സ്ഥാനം. അവസാന ജൂൺ മുതൽ കളിക്കാത്ത കവാനിയുടെ മാച് ഫിറ്റ്നെസ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ചെറിയ ആശങ്ക നൽകും. നാളെ യുണൈറ്റഡ് പുതിയ ലെഫ്റ്റ് ബാക്ക് അലക്സ് ടെല്ലസും ടീമിനായി അരങ്ങേറ്റം നടത്തും എന്നാണ് റിപ്പോർട്ടുകൾ. പി എസ് ജിക്ക് എതിരെ മൂന്ന് സെന്റർ ബാക്ക് രണ്ട് വിങ്ങ് ബാക്കുകൾ എന്ന ഫോർമേഷനിൽ ഇറങ്ങാനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ആലോചിക്കുന്നത്.

Previous articleക്രിസ്റ്റൽ പാലസ് ഫോർവേഡിനു കൊറോണ പോസിറ്റീവ്
Next articleതനിക്കിപ്പോളിത് ശീലം, രണ്ട് പോയിന്റ് ഏത് രീതിയില്‍ ലഭിച്ചാലും സന്തോഷം – ലോകേഷ് രാഹുല്‍