കവാനി മാഞ്ചസ്റ്റർ യുണൈറ്റഡ് വിടും

20210309 234240

മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ എഡിസൻ കവാനി ക്ലബിൽ തുടരില്ല. കവാനി കരാർ പുതുക്കില്ല എന്ന കവാനിയുടെ പിതാവ് പറഞ്ഞു. ഇംഗ്ലണ്ട് കവാനിക്ക് ഇഷ്ടപ്പെട്ടില്ല എന്നും കുടുംബത്തിൽ നിന്ന് ഇത്ര ദൂരം മാറി നിൽക്കാൻ കവാനി ഇഷ്ടപ്പെടുന്നില്ല എന്നും കവാനിയുടെ പിതാവ് പറഞ്ഞു. ഈ സീസൺ അവസാനത്തോടെ താരം ക്ലബ് വിടും എന്നും ലാറ്റിനമേരിക്കയിൽ ആകും ഇനി കളിക്കുക എന്നും അദ്ദേഹം പറഞ്ഞു.

കവാനി ബോക ജൂനിയേഴ്സുമായി ചർച്ച നടത്തുണ്ട് എന്നും അവിടെ കളിക്കാൻ കവാനി താല്പര്യപ്പെടുന്നുണ്ട് എന്നും കവാനിയുടെ പിതാവ് പറഞ്ഞു. ഈ സീസൺ തുടക്കത്തിൽ ഫ്രീട്രാൻസ്ഫറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ കവാനി കളത്തിൽ ഇറങ്ങിയപ്പോൾ എല്ലാം ക്ലബിനായി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. എന്നാൽ പരിക്ക് കാരണം സ്ഥിരമായി മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി കളിക്കാൻ കവാനിക്ക് ഇതുവരെ ആയിരുന്നില്ല. കവാനി ക്ലബ് വിടുക ആണെങ്കിൽ ഒരു പുതിയ സ്ട്രൈക്കറെ മാഞ്ചസ്റ്റർ യുണൈറ്റഡ് വാങ്ങേണ്ടി വരും.

Previous articleരാഹുല്‍ ചഹാറിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തുവാന്‍ സാധ്യത
Next articleചാമ്പ്യൻസ് ലീഗ് തന്റേതാക്കി മാറ്റി ഹാളണ്ട്, സെവിയ്യ പുറത്ത്