ആരാധകരുടെ ആഗ്രഹം നടന്നു, കവാനി മാഞ്ചസ്റ്ററിൽ കരാർ ഒപ്പുവെച്ചു

Img 20210510 191301

മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ കവാനി ക്ലബിൽ തുടരണം എന്ന ആരാധകരുടെ ആഗ്രഹം സഫലമായി. കവാനിയും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ ഒരു വർഷത്തെ പുതിയ കരാർ ഒപ്പുവെച്ചതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തു. ഇന്നോ നാളയോ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. കവാനിയെ നിലനിർത്താനായി പരിശീലകൻ ഒലെ നടത്തിയ പ്രയത്നങ്ങൾ വിജയം കാണുക ആയിരുന്നു. മിന്നുന്ന ഫോമിൽ ഉള്ള കവാനി ഇന്നലെയും യുണൈറ്റഡിബായി വല കുലുക്കിയിരുന്നു. അവസാന ഏഴു മത്സരങ്ങളിൽ എട്ടു ഗോളുകളും മൂന്ന് അസിസ്റ്റും താരം സംഭാവന ചെയ്തിട്ടുണ്ട്.

കവാനി ക്ലബ് വിടണം എന്നും ബോക ജൂനിയേഴ്സിൽ പോകും എന്നും കവാനിയുടെ പിതാവ് നേരത്തെ സൂചന നൽകിയിരുന്നു. അന്ന് മുതൽ കവാനിയുടെ യുണൈറ്റഡിലെ ഭാവി ആശങ്കയിൽ ആയിരുന്നു. എന്നാൽ കവാനിയുമായി നടത്തിയ ചർച്ചകൾ വിജയിക്കുക ആയിരുന്നു. ഒരുപാട് കാലമായി നമ്പർ 9 ഇല്ലാതെ കളിക്കുക ആയിരുന്നു യുണൈറ്റഡിന് കവാനിയുടെ വരവ് ഈ സീസണിൽ വലിയ ഗുണമായി. 34കാരനായ താരം കഴിഞ്ഞ സീസൺ അവസാന ഫ്രീ ഏജന്റായാണ് മാഞ്ചസ്റ്ററിലേക്ക് എത്തിയത്. ഈ സീസണിൽ യുണൈറ്റഡിനു വേണ്ടി ഇതുവരെ 15 ഗോളുകൾ കവാനി നേടിയിട്ടുണ്ട്‌.

Previous articleചാമ്പ്യൻസ് ലീഗ് ഫൈനൽ പോർച്ചുഗല്ലിൽ നടത്താനൊരുങ്ങി യുവേഫ
Next articleലിവർപൂളിനും എവർട്ടണും ഇനി ആരാധകരെ സ്റ്റേഡിയത്തിൽ കയറ്റാം