“കവാനി വിചിത്രമായ സൈനിംഗ്, മാഞ്ചസ്റ്റർ യുണൈറ്റഡ് ഗുണമുണ്ടാകില്ല”

20201013 154358
- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് ആശ്വാസമാണ് കവാനിയുടെ സൈനിംഗ് എങ്കിലും ആ സൈനിംഗിനെതിരെ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം സ്കോൾസ്. കവാനി ഒരു ആറ് ഏഴു കൊല്ലം മുമ്പ് ആയിരുന്നെങ്കിൽ നല്ല സൈനിംഗ് ആയിരുന്നേനെ എന്നും ഇപ്പോൾ ഇത് വിചിത്രമായ സൈനിംഗ് ആണെന്നും സ്കോൾ പറഞ്ഞു.

കവാനിക്ക് 33 വയസ്സായി. ഇത്തരം ഒരു താരം വന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിലെ പ്രശ്നങ്ങൾ ഒക്കെ പരിഹരിക്കും എന്ന് വിശ്വസിക്കാൻ സാധിക്കില്ല. കവാനിയെ ഒന്നോ രണ്ടോ മാസത്തെ ലോണിന് ഒക്കെ സൈൻ ചെയ്യേണ്ട താരമാണ്. അല്ലാതെ രണ്ട് വർഷത്തെ കരാറിന് വാങ്ങേണ്ട താരമല്ല എന്നും സ്കോൾസ് പറയുന്നു. യുണൈറ്റഡിന് ഇത് മോശം സൈനിംഗ് ആണെങ്കിലും കവാനി ഈ കരാർ ലഭിച്ചതിൽ സന്തോഷവാൻ ആയിരിക്കും എന്നും സ്കോൾസ് പറഞ്ഞു.

Advertisement