Cavani

കവാനി എങ്ങും പോകില്ല, വാൻ ഡെ ബീകും തുടരും, മാർഷ്യൽ ക്ലബ് വിടും എന്ന് റാൾഫ് റാങ്നിക്ക്

മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ കവാനി ക്ലബ് വിടില്ല എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ റാൾഫ് റാങ്നിക്ക്. കവാനിയെ സ്വന്തമാക്കാൻ ബാഴ്സലോണ വലിയ ഓഫർ നൽകിയെങ്കിലും താരത്തെ വിട്ടുനൽകില്ല എന്നാണ് ക്ലബിന്റെ തീരുമാനം‌‌. ഇന്ന് പരിശീലകൻ റാങ്നിക്ക് അത് വ്യക്തമാക്കി. താൻ മാഞ്ചസ്റ്ററിൽ എത്തിയപ്പോൾ തന്നെ കവാനിയുമായി സംസാരിച്ചിരുന്നു. അദ്ദേഹം ഈ ടീമിന് വളരെ വലിയ താരമാണ്. ഒരു വിധത്തിലും കവാനിയെ ക്ലബ് വിടാൻ അനുവദിക്കില്ല. റാങ്നിക്ക് പറഞ്ഞു.

ഇപ്പോഴും ലോക ഫുട്ബോളിലെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിൽ ഒരാളാണ് കവാനി എന്ന് റാൾഫ് പറഞ്ഞു‌. വാൻ ഡെ ബീകും ക്ലബിൽ തുടരും എന്നും അദ്ദേഹം പറയുന്നു. വാൻ ഡെ ബീക് സീസൺ അവസാനം വരെ എന്തായാലും തുടരും. അദ്ദേഹത്തിന് അവസരങ്ങൾ നൽകും എന്നും റാൾഫ് പറഞ്ഞു. എന്നാൽ മാർഷ്യൽ ജനുവരിയിൽ തന്നെ ക്ലബ് വിടും എന്നും റാൾഫ് പറഞ്ഞു. മാർഷ്യലിന് ക്ലബ് വിടാൻ ആണ് താല്പര്യം എന്നും റാൾഫ് പറഞ്ഞു.

Exit mobile version