കവാനി ന്യൂകാസിലിന് എതിരെ ഇറങ്ങില്ല

മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ സൈനിംഗ് എഡിസൻ കവാനിയെ ന്യൂകാസിലിന് എതിരെ ഇറക്കാനുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമത്തിന് തിരിച്ചടി. കവാനിയുടെ ക്വാരന്റൈനിൽ സമയം കുറക്കാനുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് അപേക്ഷ തള്ളിയിരിക്കുകയാണ്. ഇതോടെ താരത്തിന്റെ അരങ്ങേറ്റം വൈകും എന്ന് ഉറപ്പായി.

ഇന്റർനാഷണൽ ബ്രേക്ക് കഴിഞ്ഞുള്ള ആദ്യ മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെതിരെ മാഞ്ചസ്റ്റർ ഇറങ്ങുമ്പോഴേക്ക് കവാനിയുടെ ക്വാരന്റൈൻ കാലാവധി കഴിഞ്ഞിട്ടുണ്ടാകില്ല. അതുകൊണ്ട് തന്നെ 17ന് നടക്കുന്ന മത്സരത്തിൽ കവാനി കളിക്കില്ല. കവാനിയുടെ അരങ്ങേറ്റം നടക്കുക അദ്ദേഹത്തിന്റെ മുൻ ക്ലബായ പി എസ് ജിക്ക് എതിരെ ആയിരിക്കും. ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് ഘട്ടത്തിലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ മത്സരമാകും ഇത്. യുണൈറ്റഡിന്റെ മറ്റൊരു സൈനിംഗ് ആയ അലക്സ് ടെല്ലസിന് ന്യൂകാസിലിന് എതിരായ മത്സരത്തിൽ തന്നെ അരങ്ങേറാൻ പറ്റും.

Exit mobile version