Site icon Fanport

കവാനി തിരികെയെത്തി, മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം പരിശീലനം ആരംഭിച്ചു

മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ എഡിസൻ കവാനി തിരികെയെത്തി. ഉറുഗ്വേയിൽ നിന്ന് തിരികെയെത്തിയ കവാനി ഇന്നലെ മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം പരിശീലനം ആരംഭിച്ചു. താരം അടുത്ത ആഴ്ച നടക്കുന്ന പ്രീമിയർ ലീഗ് മത്സരത്തിൽ യുണൈറ്റഡ് സ്ക്വാഡിൽ എത്താൻ ആകും എന്ന പ്രതീക്ഷയിലാണ്. സീസണിലെ ആദ്യ മത്സരത്തിൽ കവാനി ക്ലബിനൊപ്പം ഉണ്ടായിരുന്നില്ല. ഞായറാഴ്ച നടക്കുന്ന സതാമ്പ്ടണ് എതിരായ മത്സരവും കവാനിക്ക് നഷ്ടമാകാൻ ആണ് സാധ്യത.

കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവഴിക്കാൻ വേണ്ടി പ്രത്യേകം അനുമതി വാങ്ങിയ കവാനി മാഞ്ചസ്റ്ററിലേക്ക് തിരികെയെത്താൻ സമയം കൂടുതൽ എടുത്തിരുന്നു. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഗംഭീര പ്രകടനം നടത്തിയ താരമാണ് കവാനി. ഈ സീസണിലും കവാനി തന്നെയാകും യുണൈറ്റഡ് അറ്റാക്കിനെ നയിക്കുന്നത്.

Exit mobile version