Site icon Fanport

“കവാനിയുടെ വരവ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഗുണം മാത്രമെ നൽകു” – വാൻ പേഴ്സി

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ സൈനിംഗ് ആയ എഡിസൻ കവാനിയെ ഗോൾ മെഷീൻ എന്ന് വിശേഷിപ്പിച്ച് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ റോബിൻ വാൻ പേഴ്സി. കവാനി മാഞ്ചസ്റ്റർ യുണൈറ്റഡിനെ സംബന്ധിച്ച് ഒരു വലിയ സൈനിംഗ് തന്നെയാണെന്ന് വാൻ പേഴ്സി പറഞ്ഞു. നേരത്തെ ആറു മാസങ്ങൾക്ക് മുമ്പ് തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് കവാനിയെ സൈൻ ചെയ്യണം എന്ന് പറഞ്ഞ വ്യക്തിയാണ് വാൻ പേഴ്സി.

മാഞ്ചസ്റ്റർ യുണൈറ്റഡിന് കവാനിയുടെ പരിചയസമ്പത്ത് ഏറെ ഗുണം ചെയ്യും. മാഞ്ചസ്റ്ററിൽ ഇപ്പോൾ ഒരുപാട് യുവ അറ്റാക്കിംഗ് താരങ്ങൾ ആണ് ഉള്ളത്. അവരെ ഒക്കെ മെച്ചപ്പെടുത്താൻ കവാനിക്ക് ആകും എന്ന് ആർ വി പി പറഞ്ഞു. മാർഷ്യൽ, റാഷ്ഫോർഡ്, ഗ്രീന്വുഡ് എന്നിവർക്ക് ആകും കവാനിയുടെ വരവ് ഏറെ സഹായം ചെയ്യുക എന്നും വാൻ പേഴ്സി പറഞ്ഞു.

Exit mobile version