“കവാനിയെ നിലനിർത്താൻ തന്നെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് താല്പര്യം” – ഒലെ

20210412 155113
- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ കവാനി ക്ലബിൽ തുടരണം എന്ന് തന്നെയാണ് ക്ലബ് ആഗ്രഹിക്കുന്നത് എന്ന് യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ. കവാനിയെ നിലനിർത്താനായുള്ള ശ്രമങ്ങൾ സജീവമായി നടക്കുന്നുണ്ട് എന്നും ഒലെ പറഞ്ഞു. കവാനിയുടെ തീരുമാനത്തിനായാണ് ഇപ്പോൾ കാത്തിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ക്ലബ് വിടണം എന്നും ബോക ജൂനിയേഴ്സിൽ പോകും എന്നും കവാനി നേരത്തെ സൂചന നൽകിയിരുന്നു. എന്നാൽ കവാനിയുമായി ചർച്ചകൾ നടത്തി താരത്തെ ഇംഗ്ലണ്ടിൽ തന്നെ നിർത്താൻ ആണ് ഒലെ ഉദ്ദേശിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിന് കവാനിയെ പോലൊരു താരം ആവശ്യമായിരുന്നു എന്നും ഒരുപാട് കാലമായി നമ്പർ 9 ഇല്ലാതെ കളിക്കുന്ന ടീമാണ് യുണൈറ്റഡ് എന്നും ഒലെ പറഞ്ഞു. പരിക്ക് കൊണ്ടേറെ വലഞ്ഞു എങ്കിലും ഈ സീസണിൽ യുണൈറ്റഡിനു വേണ്ടി 8 ഗോളുകൾ കവാനി നേടിയിട്ടുണ്ട്‌

Advertisement