കവാനിക്ക് വീണ്ടും പരിക്ക്, രണ്ടാഴ്ച എങ്കിലും പുറത്ത്

Cavani

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം കവാനിയുടെ പരിക്ക് പ്രശ്നമായി തന്നെ തുടരുന്നു‌. താരം പരിക്ക് കാരണം രണ്ടാഴ്ച കൂടെ പുറത്തായിരിക്കും എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ റാഗ്നിക്ക് ഇന്ന് പറഞ്ഞു. താരം ഉറുഗ്വേ ദേശീയ ടീമിനൊപ്പം കളിക്കവെ ആയിരുന്നു പരിക്കേറ്റത്. നാളെ ലെസ്റ്റർ സിറ്റിക്ക് എതിരായ മത്സരത്തിൽ കവാനി ഉണ്ടാകില്ല. ഈ മത്സരം മാത്രമല്ല കവാനിക്ക് എവർട്ടണ് എതിരായ മത്സരവും നഷ്ടമാകും.

ഈ സീസണിൽ കവാനിക്ക് പരിക്ക് കാരണം ഇതോടെ 25 മത്സരങ്ങളോളം ആണ് നഷ്ടമായത്. മാർഷ്യൽ ക്ലബ് വിട്ടതും ഗ്രീൻവുഡ് സ്ക്വാഡിന് പുറത്തായതും ഒപ്പം കവാനിയുടെ പരിക്കും കൂടെ ആയതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് അറ്റാക്ക് റൊണാൾഡോയെ ആണ് ഇപ്പോൾ മൊത്തമായും ആശ്രയിക്കുന്നത്.