കവാനി പരിക്ക് മാറി എത്തി, ലീഡ്സിന് എതിരെ കളിക്കും

Img 20201201 121417
Credit: Twitter
- Advertisement -

അവസാന രണ്ട് ആഴ്ചയായി പരിക്ക് കാരണം പുറത്തായിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ എഡിസൻ കവാനി പരിക്ക് മാറി തിരികെയെത്തി. മസിൽ ഇഞ്ച്വറി ആയിരുന്നു കവാനിയെ അലട്ടിയിരുന്നത്. താരം പൂർണ്ണ ഫിറ്റ്നെസ് വീണ്ടെടുത്തതായി യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ പറഞ്ഞു. ലീഡ്സ് യുണൈറ്റഡിന് എതിരായ മത്സരത്തിൽ കവാനി ഉണ്ടാകും എന്നും ഒലെ ഗണ്ണാർ സോൾഷ്യാർ പറഞ്ഞു.

ഞായറാഴ്ച ആണ് മാഞ്ചസ്റ്റർ യുണൈറ്റഡും ലീഡ്സ് യുണൈറ്റഡും തമ്മിൽ ഉള്ള പോരാട്ടം നടക്കുന്നത്. മാർക്കസ് റോഹോ, ഫിൽ ജോൺസ് എന്നിവർ മാത്രമേ മാഞ്ചസ്റ്റർ യുണൈറ്റഡ് നിരയിൽ പരിക്കായി പുറത്തുള്ളൂ. കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന ഗോൾ കീപ്പർ ഡിഹിയ ലീഡ്സിന് എതിരെ ആദ്യ ഇലവനിൽ തിരികെയെത്തും.

Advertisement