കവാനിയും ഫ്രെഡും ലെസ്റ്ററിനെതിരെ ഉണ്ടാകില്ല

മാഞ്ചസ്റ്റർ യുണൈറ്റഡ് അന്താരാഷ്ട്ര ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്ന ആദ്യ മത്സരത്തിൽ ലാറ്റിനമേരിക്കൻ താരങ്ങളായ എഡിൻസൺ കവാനിയും ഫ്രെഡും ഉണ്ടാവില്ല. ബ്രിട്ടീഷ് സമയം 16 ഒക്ടോബർ വെള്ളിയാഴ്ച പുലർച്ചെ ബ്രസീലിനും ഉറുഗ്വേക്കും മത്സരമുണ്ട്. ശനിയാഴ്ച വൈകിട്ട് നടക്കുന്ന ലെസ്റ്റർ സിറ്റിക്ക് എതിരായ മത്സരത്തിന് മുമ്പ് തിരികെ സ്ക്വാഡിനൊപ്പം ചേരാൻ ഇരുവർക്കും ആയേക്കില്ല. അതുകൊണ്ട് ഇരുവരും ഇല്ലാതെ ആകും യുണൈറ്റഡ് ലെസ്റ്ററിനെ നേരിടുക.

ലാറ്റിനമേരിക്കൻ രാജ്യങ്ങൾക്ക് ഉള്ള ക്വാറന്റൈൻ ബ്രിട്ടൺ മാറ്റിയത് കൊണ്ട് ഇത്തവണ താരങ്ങൾ ക്വാറന്റൈൻ കിടക്കേണ്ടതില്ല. അതുകൊണ്ട് തന്നെ അറ്റലാന്റക്ക് എതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഇരു താരങ്ങൾക്കും കളിക്കാൻ ആകും.

Exit mobile version