Picsart 23 03 14 01 21 08 991

കസെമിറോയുടെ ചുവപ്പ് കാർഡിന് യുണൈറ്റഡ് അപ്പീൽ നൽകില്ല

സതാംപ്‌ടണുമായി ഞായറാഴ്ച നടന്ന 0-0 സമനിലയിൽ ബ്രസീൽ മിഡ്‌ഫീൽഡർ കസെമിറോക്ക് കിട്ടിയ ചുവപ്പ് കാർഡിനെതിരെ അപ്പീൽ നൽകേണ്ടതില്ലെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് തീരുമാനിച്ചു. അപ്പീൽ നൽകിയാൽ പരാജയപ്പെടാനും വിലക്ക് നീളാനും സാധ്യത ഉള്ളതു കൊണ്ടാണ് മാഞ്ചസ്റ്റർ അപ്പീലിന് പോകാത്തത്.

അന്ന് വാർ പരിശോധനക്ക് ശേഷമാണ് ചുവപ്പ് ലഭിച്ചിരുന്നത്. അതുകൊണ്ട് തന്നെ ആ ചുവപ്പും സസ്പെൻഷനും പിൻവലിക്കാനുള്ള സാധ്യത കുറവാണെന്ന് യുണൈറ്റഡ് മാനേജ്മെന്റ് കരുതുന്നു.

കാസെമിറോ ഇനി നാല് മത്സരങ്ങളുടെ സസ്പെൻഷൻ നേരിടും. സീസണിലെ രണ്ടാമത്തെ ചുവപ്പ് ആയതിനാൽ ആണ് നാലു മത്സരങ്ങളിൽ വിലക്ക് കിട്ടുന്നത്‌. ഫുൾഹാമിനെതിരായ എഫ്‌എ കപ്പ് ക്വാർട്ടർ ഫൈനൽ, ന്യൂകാസിൽ യുണൈറ്റഡ്, ബ്രെന്റ്‌ഫോർഡ്, എവർട്ടൺ എന്നിവയ്‌ക്കെതിരായ പ്രീമിയർ ലീഗ് മത്സരങ്ങൾ എന്നിവ കസെമിറോക്ക് നഷ്ടമാകും.

Exit mobile version