Site icon Fanport

മൈനു പ്രീമിയർ ലീഗിലെ മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളാകും എന്ന് കസെമിറോ

മാഞ്ചസ്റ്റർ യുണൈറ്റഡിന് വരും വർഷങ്ങളിലേക്ക് ഒരു ടോപ് പ്ലയറെ ആണ് കോബി മൈനുവിലൂടെ ലഭിക്കുന്നത് എന്ന് കസെമിറോ. മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരത്തിന്റെ സമീപകാലത്തെ പ്രകടനത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു.

മൈനൂ 24 02 21 00 26 54 067

“അവൻ ഒരു മികച്ച കളിക്കാരനാണ്. അവൻ അസാധാരണ പ്രതിഭയാണ്. അവൻ എളിമയുള്ള, കഠിനാധ്വാനിയായ കളിക്കാരനാണ്. എങ്ങനെ കേൾക്കണമെന്ന് അവനറിയാം. ഞാൻ അദ്ദേഹത്തോടൊപ്പം കളിക്കുന്നതിനാൽ, പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളാകാൻ പോകുന്ന ഒരു താരമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒപ്പം ഉള്ളത് എന്ന് എനിക്കറിയാം.” കസെമിറോ പറഞ്ഞു.

“ഞാൻ കോബിയെ അഭിനന്ദിക്കാൻ ആഗ്രഹിക്കുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് പോലൊരു ക്ലബ്ബിലെ സ്റ്റാർട്ടറായ അവന് 18 വയസ്സ് മാത്രമേ ഉള്ളൂ. ഇത് എളുപ്പമല്ല, വളരെയധികം സമ്മർദ്ദം അതിജീവിക്കേണ്ടതുണ്ട് അവിടെ എത്താൻ.” കസെമിറോ പറഞ്ഞു.

Exit mobile version