Site icon Fanport

കസെമിറോ പരിക്ക് മാറി എത്തുന്നു

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം കസെമിറോ പറ്റിക്ക് മാറി എത്തുന്നു. താരം പരിശീലനത്തിലേക്ക് മടങ്ങിയെത്തി. അടുത്ത ആഴ്ചയോടെ കസെമിറോ മാച്ച് സ്ക്വാഡിൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. അവസാന രണ്ടു മാസത്തോളമായി പരിക്ക് കാരണം കസെമിറോ പുറത്തായിരുന്നു. ബ്രസീലിനായി കളിക്കുമ്പോൾ കണങ്കാലിന് ഏറ്റ പരിക്കാണ് വിനയായത്.

കസെമിറോ 23 10 20 00 09 42 877

കസെമിറോയുടെ അഭാവത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര സ്ഥിരതയില്ലാത്ത പ്രകടനമാണ് നടത്തി കൊണ്ടിരിക്കുന്നത്‌. പുതിയ സൈനിംഗ് ആയ സോഫ്യാൻ അമ്രബതിന് ഇതുവരെ ഫോമിലേക്ക് എത്താൻ ആയിരുന്നില്ല.കസെമിറോ തിരികെയെത്തിയാൽ എങ്കിലും കാര്യങ്ങൾ മെച്ചപ്പെടും എന്ന് യുണൈറ്റഡ് ആരാധകർ പ്രതീക്ഷിക്കുന്നു.

Exit mobile version