മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇനി പുതിയ ക്യാപ്റ്റൻ

- Advertisement -

മൈക്കൽ കാരിക് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ ക്യാപ്റ്റൻ ആയേക്കും. വെയ്ൻ റൂണി തന്റെ പഴയ ക്ലബ് ആയ എവർട്ടണിലേക്ക് തിരിച്ചു പോവുന്നു എന്ന വാർത്ത ശക്തമാവുന്നതിനിടയിലാണ് ഹോസെ മൗറിഞ്ഞോ ക്യാപ്റ്റൻ ആം ബാൻഡ് വെറ്ററൻ താരമായ മൈക്കൽ കാരികിന് കൈമാറി എന്ന റിപ്പോട്ടുകളും വരുന്നത്.

റൂണിയുടെ അഭാവത്തിൽ കഴിഞ്ഞ സീസണിൽ മിക്ക മത്സരങ്ങളിലും കാരിക് ആയിരുന്നു യുണൈറ്റഡിനെ നയിച്ചിരുന്നത്. 2006ൽ ആണ് മൈക്കൽ കാരിക് ടോട്ടൻഹാമിൽ നിന്നും യുണൈറ്റഡിൽ എത്തുന്നത്. തുടർന്നിങ്ങോട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിരയിൽ സുപ്രധാന ഘടകമായിരുന്ന കാരിക്കിന് കഴിഞ്ഞ മാസം ടെസ്റ്റിമോണിയലിനും യുണൈറ്റഡ് അവസരം ഒരുക്കിയിരുന്നു. മെയ് മാസത്തിൽ കരാർ പുതുക്കിയ കാരിക് അടുത്ത വര്ഷം മെയ് വരെ ഓൾഡ് ട്രാഫോഡിൽ തുടരും.

അതെ സമയം, ആരാധകരുടെ പ്രിയപ്പെട്ട താരമായ ആൻഡർ ഹെരേരയെ വൈസ് ക്യാപ്റ്റനായി നിയമിച്ചതായും റിപ്പോട്ടുകൾ ഉണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement