ജയത്തോടെ മൈക്കിൾ കാരിക്കിന് വിട

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിനെ ലീഗ് സീസണും മൈക്കിൾ കാരിക്കിന്റെ അവസാന ഓൾഡ്ട്രാഫോർഡ് അങ്കത്തിനും വിജയത്തോടെ അവസാനം. ഇന്ന് ഓൾഡ്ട്രാഫോർഡിൽ നടന്ന മത്സരത്തിൽ വാറ്റ്ഫോർഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് പ്രീമിയർ ലീഗ് സീസൺ യുണൈറ്റഡ് അവസാനിപ്പിച്ചത്. ആദ്യ പകുതിയിൽ റാഷ്ഫോർഡ് നേടിയ ഗോളാണ് യുണൈറ്റഡിന് ജയം സമ്മാനിച്ചത്.

യുണൈറ്റഡിന്റെ വിജയ ഗോളിൽ കാരിക്കിനും വലിയ പങ്കുണ്ടായിരുന്നു. വിരസമായി പുരോഗമിച്ച മത്സരത്തിൽ കാരിക്കിന്റെ മാറ്റയെ തേടിയുള്ള ഒരു ലോങ് പാസാണ് ഗോളിന്റെ തുടക്കം.ഓഫ്സൈഡ് ട്രാപ്പ് മറികടന്ന് കാരിക്ക് കൊടുത്ത പാസ് മാറ്റ റാഷ്ഫോർഡിന് കൊടുത്തപ്പോൾ വലയിലേക്ക് അടിക്കേണ്ട പണി മാത്രമെ റാഷ്ഫോർഡിനുണ്ടായുള്ളൂ.

ഗ്വാഡ് ഓഫ് ഹോണർ നൽകി കളി അരംഭിച്ച കാരിക്ക് 84ആം മിനുറ്റിൽ പുറത്ത് പോകുമ്പോൾ ഓൾഡ്ട്രാഫോർഡിന്റെ മുഴുവൻ ആദരവും ഏറ്റുവാങ്ങി. കാരിക്കിന് മാത്രമല്ല യുണൈറ്റഡ് അസിസ്റ്റന്റ് മാനേജർ റുയി ഫെരിയയ്ക്കും ഇത് ഓൾഡ്ട്രാഫോർഡിലെ അവസാന മത്സരമാണ്. 38 മത്സരങ്ങളിൽ നിന്ന് 81 പോയന്റുമായാണ് യുണൈറ്റഡ് സീസൺ അവസാനിപ്പിക്കുന്നത്. സർ അലക്സ് ഫെർഗൂസൺ വിരമിച്ചതിന് ശേഷമുള്ള ഏറ്റവും മികച്ച ഫിനിഷാണിത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement