എവേ എൻഡിൽ ആരാധകർക്കൊപ്പം ചാന്റ് പാടി മൈക്കിൾ കാരിക്ക്

തന്റെ വിരമിക്കൽ പ്രഖ്യാപനം വന്ന അടുത്ത ദിവസം തന്നെ ആരാധകർക്ക് ഇടയിൽ താരമായി മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ മൈക്കിൾ കാരിക്ക്. ഇന്നലെ ബേൺലിക്കെതിരായ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പിന്തുണക്കാൻ ടർഫ് മൂറിൽ എത്തിയ മൈക്കിൾ കാരിക്ക് എവേ എൻഡിൽ ആരാധകർക്ക് ഒപ്പം ഇരിക്കുകയും അരാധകരുടെ ചാന്റ്സിന് നേതൃത്വം കൊടുക്കുകയും ചെയ്തു.

മത്സരം മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത ഒരു ഗോളിന് ജയിച്ചിരുന്നു. കഴിഞ്ഞ മാഞ്ചസ്റ്റർ ലിവർപൂൾ മത്സരത്തിന് ആൻഫീൽഡിലും കാരിക്ക് എവേ എൻഡിൽ ആരാധകർക്കൊപ്പം ഉണ്ടായിരുന്നു.

കഴിഞ്ഞ ദിവസമാണ് ഈ സീസൺ അവസാനം കാരിക്ക് വിരമിക്കും എന്ന് അറിയിച്ചത്. സീസണിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം തന്നെ പരിശീലകന്റെ വേഷത്തിൽ കാരിക്ക് ഉണ്ടാകും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version