കാരിക്ക്, വാഴ്ത്തപെടാതെ പോയ പോരാളി

Michael Carrick Manchester United

അഗ്രെസ്സീവ്, ടഫ് ടാക്ക്‌ലിംഗ്, ഫിസിക്കൽ,ഡോമിനന്റ്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്റെ മുൻ ക്യാപ്റ്റൻ റോയ് കീനിനെ വർണിക്കാൻ ഈ നാല് വാക്കുകൾ തന്നെ ധാരാളം.തൊണ്ണൂറ്റിമൂനിൽ നോട്ടിങ്ങാം ഫോറെസ്റ്റിൽ നിന്നും ഓൾഡ് ട്രാഫൊർഡിലേക് എത്തിയ ഐറീഷ് സെൻട്രൽ മിഡ്ഫീൽഡർ നാല് വർഷത്തിന് ശേഷം ടീം ക്യാപ്റ്റൻ ആയി നിയമിക്കപ്പെട്ടു.2005 വരെ ആം ബാൻഡ് അണിഞ്ഞ കീൻ ക്ലബ്‌ വിടുമ്പോൾ ആ കാലയളവിൽ യുണൈറ്റഡ് വാരികൂട്ടിയ ട്രോഫികൾക്ക് കൈയും കണക്കുമില്ല.ലെജൻഡറി ക്യാപ്റ്റൻ ക്ലബ്‌ വിട്ടതോടെ അയാൾക് പറ്റിയ പകരക്കാരെ തേടുകയായിരുന്നു യുണൈറ്റഡ് നേരിട്ട അടുത്ത സമസ്യ.ടെക്നിക്കലി വേൾഡ് ക്ലാസ്സ്‌ ആയ പോൾ സ്‌കോൾസിന്റെ പങ്കാളി ആയി മധ്യനിരയിൽ ഒരു ലോങ്ങ്‌ ടെം റീപ്ലേസ്മെന്റ് ഇന് വേണ്ടി അധികം നാൾ കാത്തിരിക്കേണ്ടി വന്നില്ല.ലണ്ടൻ ക്ലബ്ബായ ടോട്ടെനമിൽ നിന്നും മൈക്കൽ കാരിക്കിനെ യുണൈറ്റഡ് അടുത്ത വർഷം സൈൻ ചെയ്തു.

കീൻ അണിഞ്ഞ പതിനാറാം നമ്പർ ജേർസിക്ക് അങ്ങനെ പുതിയ ഒരു അവകാശി എത്തി.ഇനി കീൻ ഒഴിച്ചിട്ട വിടവ് ഇയാൾക്കു നികത്താൻ പറ്റുമോ എന്നായിരുന്നു മീഡിയയുടെയും ആരാധകരുടെയും സംശയം.മാച്ച് വിന്നർ ആയ ലിവെർപൂളിന്റെ സ്റ്റീവൻ ജറാർഡ്, സ്‌ട്രൈക്കർമാരെ വെല്ലുന്ന ഗോൾ സ്കോറിങ് റെക്കോർഡ് ഉള്ള ചെൽസിയുടെ ഫ്രാങ്ക് ലാംപാർഡ്,ടെക്നിക്കൽ പ്രോവെസ് ഉള്ള യുണൈറ്റഡിന്റെ പോൾ സ്‌കോൾസ്. ഇവരിൽ മികച്ചവൻ ആരെന്ന തർക്കത്തിൽ അവരോടൊപ്പം എത്താൻ കാലിബർ ഉള്ളൊരു താരം ആയിരുന്നു മൈക്കൽ കാരിക്ക്‌.ഡീപ് ലൈയിങ് മിഡ്ഫീൽഡർ ആയി കളിച്ച കാരിക്കിന്റെ സ്കിൽ സെറ്റ് ഒന്നൂടി സട്ടിൽ ആയിരുന്നു.അയാളൊരു മാച്ച് വിന്നർ ആയിരുന്നില്ല, മാച്ച് ഡിഫൈനെർ ആയിരുന്നു .അഗ്രെസ്സീവ് ഹോട്ട് ഹെഡ് കീനിനു പകരം വന്നയാൾ ഒരു കാമിങ് പ്രെസെൻസ് നൽകി യുണൈറ്റഡ് മധ്യനിരക്ക്.മുൻ ക്യാപ്റ്റനും റൈറ്റ് ബാക്കും ആയ ഗ്യാരി നെവിൽ പറഞ്ഞത് ഇപ്രകാരമാണ് : “കാരിക് മുന്നിലുള്ളപ്പോൾ അതോരിറ്റിയും കൺട്രോളുമുണ്ട് ടീമിന്. ലിവർപൂൾ,സിറ്റി എന്നീ ടീമുകൾ ആയി ഏറ്റുമുട്ടുമ്പോൾ ആവശ്യം കാരിക്കിനെ പോലെ കാം ആയ ഒരു മിഡ്ഫീൽഡർ ആണ്.കാരിക്കും സ്‌കോൾസും ഒരുമിച്ച് ഉള്ളത് ഞങ്ങള്ക്ക് ഒരു ആശ്വാസം ആയിരുന്നു.ബാറിൽ എത്തി പിയാനൊയുടെ സൂതിങ് സംഗീതം അനുഭവിക്കുന്ന പോലെ ആയിരുന്നു അത്”

ഡിഫെൻസിവ്, ഒഫൻസീവ്, ലൈൻ സ്പ്ളിറ്റിങ് പാസിംഗ്, അയാൾ ടിക് ചെയ്ത ബോക്സുകൾ നിരവധി.അണ്ടർ റേറ്റഡ് ആണോ ഓവർ ഹൈപ്പ്ഡ് ആണോ എന്നുള്ള ചൂടേറിയ ചർച്ചകൾക് ചെവി കൊടുക്കാതെ തന്റെ കടമ നിർവഹിച്ചുകൊണ്ട് യാതൊരു പരാതിയും പറയാതെ അയാൾ കളിച്ചുകൊണ്ടേ ഇരുന്നു.വെസ്റ്റ് ഹാമിൽ വെച്ചാണ് സെന്റർ ഫോർവേഡ് റോളിൽ നിന്ന് കാരിക് മിഡ്ഫീൽഡിലേക്ക് ഇറങ്ങുന്നത്. അപ്റ്റൻ പാർക്കിലെ സ്ഥിരതയാർന്ന പ്രകടനം അയാളെ ടോട്ടെനമിലേക്കു എത്തിച്ചു. പിന്നീട് യുണൈറ്റഡിലേക്കും.

കാരിക്കിനെ ഞാൻ കാണുന്നത് കാലം തെറ്റി വന്ന് ഫുട്ബോളർ ആയിട്ടാണ്. മാകെലേലെ പോലെ മികച്ച ഡിഫെൻസിവ് മിഡ്ഫീൽഡേഴ്‌സ് അരങ്ങുവാണ പ്രീമിയർ ലീഗിൽ കാരിക് അയാളോളം മൊബൈൽ ആയിരുന്നില്ല. വിയെറ, കീൻ പോലെ ഒരു ഡിസ്ട്രോയറും ആയിരുന്നില്ല. മുന്നേ പറഞ്ഞ ജറാർഡ്, ലാംപാർഡ് പോലെ മാച്ച് വിന്നറോ ഗോൾ സ്കോർറോ ആയിരുന്നില്ല.പക്ഷെ പാസിങ് ഇന്റെ കാര്യത്തിൽ കാരിക് മറ്റൊരു ലീഗിൽ ആയിരുന്നു.ഗാർഡിയോള കാരിക്കിനെ കണ്ടത് ചാവി, ബുസ്കറ്റ്സ് എന്നിവരുടെ ലെവലിൽ ആയിരുന്നു.

ഇത്രയും മികച്ച താരത്തെ ഇംഗ്ലണ്ട് നാഷണൽ ടീം നേരെ ഉപയോഗിച്ചില്ല എന്ന് വേണം പറയാൻ.സ്വൻ ഗോറാൻ എറിക്സണും ക്യാപ്പെല്ലോയും പിന്നീട് വന്ന റോയ് ഹോജ്സനും മറ്റു താരങ്ങളെ ആയിരുന്നു മിഡ്ഫീൽഡിൽ പ്രഫർ ചെയ്തത്.2014 ബ്രസിൽ ലോക കപ് സ്‌ക്വാഡിൽ കാരിക് ഇടം പിടിച്ചില്ല.നാഷണൽ ടീമിൽ എന്നും തഴയപ്പെട്ട അയാൾ പക്ഷെ ഫെർഗുസന്റെ ടീമിലെ പ്രധാനി ആയിരുന്നു.ബ്ലോക്ക് ബസ്റ്റർ സിനിമയിലെന്നോളം ക്രെഡിറ്റ് മുഴുവൻ നായകൻ നേടുമ്പോൾ സപ്പോർട്ടിങ് റോളിൽ നിന്ന് പിന്തുണ നൽകി പോരുക ആയിരുന്നു കാരിക്ക്.12 വർഷം നീണ്ട യുണൈറ്റഡ് പ്ലെയിങ് ക്യാരീറിനു വിരാമമിട്ടുകൊണ്ട് 2018ഇല് എന്നെന്നേക്കുമായി ബൂട്ട് അഴിച്ച കാരിക്ക്‌. മെഡലുകൾ അയാൾക് വേണ്ടി സംസാരിക്കട്ടെ : പ്രീമിയർ ലീഗ്, FA കപ്പ്‌, ലീഗ് കപ്പ്‌, കമ്മ്യൂണിറ്റി ഷീൽഡ്, യുവേഫ ചാമ്പ്യൻസ് ലീഗ്, യുവേഫ യൂറോപ്പ ലീഗ്, ഫിഫ ക്ലബ്‌ ലോകകപ്പ്.

ഒലെ ക്ക്‌ ശേഷം താത്കാലികമായി ഹെഡ് കോച്ച് ആയ കാരിക്ക് തോൽവി അറിയാതെ ടീമിനെ നയിച്ചു. അതിനു ശേഷം റാൾഫ് റാങ്നിക്ക് ന്റെ വരവോടെ കാരിക്ക് യാത്രയായി. വർഷങ്ങൾക് ശേഷം യുണൈറ്റഡ് ഉം കാരിക്കും രണ്ട് വഴികളിൽ സഞ്ചരിച്ചു തുടങ്ങിയിരിക്കുന്നു. ഭാവിയിൽ വീണ്ടും കണ്ടുമുട്ടും, തങ്ങളുടെ പാതകൾ വീണ്ടും കൂട്ടിമുട്ടും എന്ന ശുഭപ്രതീക്ഷയിൽ!

“It’s hard to believe He’s not Scholes
He’s Carrick you know”

Previous articleമൂന്ന് വെസ്റ്റിൻഡീസ് താരങ്ങൾക്ക് കൊറോണ വൈറസ് ബാധ
Next articleഹേസൽവുഡ് രണ്ടാം ആഷസ് ടെസ്റ്റിനില്ല