Picsart 23 08 22 14 28 18 337

ചെൽസിയുടെ ചുക്വുമെക രണ്ട് മാസത്തോളം പുറത്തിരിക്കും

ചെൽസിക്ക് ഒരു താരത്തെ കൂടെ ദീർഘകാലത്തേക്ക് നഷ്ടമാകും. കാൽമുട്ടിനേറ്റ പരിക്ക് മാറാൻ ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവ താരം കാർണി ചുക്വുമെക രണ്ട് മാസത്തോളം കളത്തിന് പുറത്തായിരിക്കും. താരത്തിന്റെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായെന്നും താരം മടങ്ങിവരവിനുള്ള പാത ഇന്ന് മുതൽ തുടങ്ങും എന്നും ചെൽസി ഔദ്യോഗിക കുറിപ്പിലൂടെ പറഞ്ഞു. ക്യാപ്റ്റൻ റീസ് ജെയിംസ്, സ്ട്രൈക്കർ എങ്കുങ്കു എന്നിവരും ചെൽസി നിരയിൽ പരിക്ക് കാരണം പുറത്താണ്‌.

വെസ്റ്റ് ഹാമിനോട് ചെൽസിയുടെ 3-1ന്റെ പരാജയത്തിന് ഇടയിൽ ആയിരുന്നു 19 കാരനായ ചുക്വുമെക്കയ്ക്ക് പരിക്കേറ്റത്. ആ മത്സരത്തിൽ ചെൽസിയുടെ ഏക ഗോൾ നേടിയത് താരമായിരുന്നു. ആസ്റ്റൺ വില്ലയിൽ നിന്ന് £20 മില്യൺ നൽകിയാണ് ചുകുമെകയെ ചെൽസി സ്വന്തമാക്കിയത്‌. ഈ സീസണിലെ ചെൽസിയുടെ ആദ്യ രണ്ട് പ്രീമിയർ ലീഗ് മത്സരങ്ങളിൽ അദ്ദേഹം സ്റ്റാർട്ട് ചെയ്തിരുന്നു. ചെൽസി ഇനി അടുത്ത മത്സരത്തിൽ വെള്ളിയാഴ്ച ലൂടൺ ടൗണിനെ നേരിടും.

Exit mobile version