പ്രീമിയർ ലീഗിൽ വീണ്ടും വിമാന അപകട ആശങ്ക, കാർഡിഫ് സ്‌ട്രൈക്കർ ഉൾപ്പെട്ടതായി റിപ്പോർട്ടുകൾ

ഫുട്‌ബോൾ പ്രേമികളെ ആശങ്കയിലാക്കി വീണ്ടും ഒരു അപകട വാർത്ത. കാർഡിഫ് സിറ്റി പുതുതായി ടീമിൽ എത്തിച്ച എമിലിയാനോ സല സഞ്ചരിച്ച വിമാനം ഫ്രാൻസിൽ കാണാതായതായി റിപ്പോർട്ടുകൾ. വിമാനം കാണാതായതായി ഫ്രാൻസ് അധികൃതർ സ്ഥിതീകരിച്ചിട്ടുണ്ട്. നാന്റെസിൽ നിന്ന് കാർഡിഫിലേക്ക് സഞ്ചരിക്കുകയായിരുന്നു വിമാനം. ചെറിയ വിമാനത്തിൽ 2 പേർ ബോർഡിൽ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്.

കഴിഞ്ഞ ദിവസം മാത്രമാണ് നാന്റസ് താരമായിരുന്ന സലയെ 15 മില്യൺ പൗണ്ട് നൽകി കാർഡിഫ് ടീമിൽ എത്തിച്ചത്. ഇംഗ്ലണ്ടിൽ നടപടികൾ പൂർത്തിയാക്കിയ താരം തന്റെ നാന്റസ് ടീം സഹ താരങ്ങളോട് യാത്ര പറയാൻ ഫ്രാൻസിലേക്ക് തന്നെ മടങ്ങി വീണ്ടും ഇംഗ്ലണ്ടിലേക്ക് മടങ്ങവെയാണ് അപകടം നടന്നത് എന്നാണ് കരുതപ്പെടുന്നത്. ക്ലബ്ബ് കാര്യങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും സലയുടെ സുരക്ഷയിൽ തങ്ങൾക്ക് ആശങ്ക ഉള്ളതായും കൂടുതൽ വിവരങ്ങൾ ലഭ്യമായാൽ പുറത്ത് വിടുമെന്നും കാർഡിഫ് ചെയർമാൻ പ്രസ്താവനയിലൂടെ അറിയിച്ചു.

Exit mobile version