കാർഡിഫിന്റെ പ്രതീക്ഷകൾ അസ്തമിക്കുന്നു, റിലഗേഷൻ ഒഴിവാകാൻ ഇനി അത്ഭുതങ്ങൾ വേണം

- Advertisement -

പ്രീമിയർ ലീഗിൽ റിലഗേഷൻ ഉറപ്പിച്ച ഫുൾഹാം പ്രീമിയർ ലീഗ് വിട്ടു പോകും വഴി കാർഡിഫ് സിറ്റിയെയും ചാമ്പ്യൻഷിപ്പിലേക്ക് വലിച്ചിരിക്കുകയാണ്. ഇന്ന് അതി നിർണായകമായ മത്സരത്തിൽ ഫുൾഹാം ഏകപക്ഷീയമായ ഒരു ഗോളിനാണ് കാർഡിഫ് സിറ്റിയെ തോൽപ്പിച്ചത്. ഈ പരാജയം കാർഡിഫിന്റെ റിലഗേഷൻ ഏതാണ്ട് ഉറപ്പിച്ചിരിക്കുകയാണ്. 79ആം മിനുട്ടിൽ റയാൻ ബാബെൽ നേടിയ ഗോളാണ് കാർഡിഫിന് ഷോക്ക് നൽകിയത്.

ഇന്നത്തെ പരാജയത്തോടെ ഇനി അവസാന രണ്ടു മത്സരങ്ങളും ജയിച്ചാലും പ്രീമിയർ ലീഗിൽ ബാക്കി ആകുമെന്ന് ഉറപ്പില്ലാത്ത അവസ്ഥയിൽ കാർഡിഫ് സിറ്റിയെ കൊണ്ടുവെച്ചു. 36 മത്സരങ്ങളിൽ നിന്ന് 31 പോയന്റാണ് കാർഡിഫിന് ഇപ്പോൾ ഉള്ളത്. 18ആം സ്ഥാനത്താണ് കാർഡിഫ് ഇപ്പോൾ. 35 മത്സരങ്ങളിൽ നിന്ന് 34 പോയന്റുള്ള ബ്രൈറ്റൺ ആണ് 17ആം സ്ഥാനത്ത്. ബ്രൈറ്റൺ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിൽ ഏതെങ്കിലും ഒന്ന് വിജയിച്ചാൽ കാർഡിഫ് സിറ്റിയുടെ റിലഗേഷൻ ഉറപ്പാകും.

Advertisement